- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓസ്‌കർ ചുരുക്കപ്പട്ടികയിൽ നിന്ന് '2018' പുറത്ത്; ഇന്ത്യൻ പ്രതീക്ഷയായി ഡോക്യുമെന്ററി വിഭാഗത്തിലെ ചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'ടു കിൽ എ ടൈഗർ'
കൊച്ചി: ഓസ്‌കർ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽനിന്നും മലയാള ചിത്രം '2018' പുറത്തായി. അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസ് പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയിൽ 88 സിനിമകളിൽനിന്ന് 15 സിനിമകളാണ് ഇടം നേടിയത്. ഝാർഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കിയ 'ടു കിൽ എ ടൈഗർ' മികച്ച ഡോക്യുമെന്ററി വിഭാഗത്തിലെ ചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം 2018ലെ കേരളത്തിലെ പ്രളയത്തെ അടിസ്ഥാനമാക്കിയായിരുന്നു. ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ തുടങ്ങിയർ പ്രധാന വേഷങ്ങളിലെത്തിയത്. 200 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രം കൂടിയാണ് '2018'. അന്യഭാഷകളിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ഗുരു (1997), ആദാമിന്റെ മകൻ അബു (2011), ജെല്ലിക്കെട്ട് (2019) എന്നിവ നേരത്തെ ഓസ്‌കറിലേക്കുള്ള ഔദ്യോഗിക എൻട്രിയായിരുന്നെങ്കിലും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നില്ല.