- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആമിർ ഖാൻ ചെന്നൈയിലേക്ക് താമസം മാറാനൊരുങ്ങുന്നു; അമ്മയ്ക്ക് ഒപ്പം സമയം ചെലവഴിക്കാൻ വേണ്ടിയെന്ന് റിപ്പോർട്ട്
മുംബൈ: ബോളിവുഡ് സിനിമകൾ സൂപ്പർഹിറ്റുകൾ സൃഷ്ടിക്കാൻ വേണ്ടി തമിഴകത്തേക്ക് എത്തുന്ന സമയമാണ്. ഇതിനിടെയിലാണ് ഒരു സൂപ്പർതാരം തമിഴ്‌നാട്ടിലേക്ക് താമസം മാറാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നടൻ ആമിർ ഖാൻ ചെന്നൈയിലേക്ക് താമസം മാറാനൊരുങ്ങുന്നതായാണ് റിപ്പോർട്ട്.
അമ്മ സീനത്ത് ഹുസൈനൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയാണ് താൽക്കാലികമായി ചെന്നൈയിലേക്ക് മാറുന്നതെന്നാണ് വിവരം. ദേശീയ മാധ്യമമാണ് ആമിറിനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അസുഖബാധിതയായ സീനത്ത് ഹുസൈൻ ചികിത്സയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇപ്പോഴുള്ളത്.
അതിന് അടുത്ത് വീട് വാങ്ങി താമസിക്കാനാണ് നടന്റെ പദ്ധതി. ആവശ്യഘട്ടങ്ങളിൽ, സീനത്ത് ചികിത്സയിൽ കഴിയുന്ന മെഡിക്കൽ സെന്ററിന് സമീപമുള്ള ഹോട്ടലിലാണ് ആമിർ താമസിക്കുന്നതെന്നും നടനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
അതേസമയം ലാൽ സിങ് ഛദ്ദക്ക് ശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് ആമിർ ഖാൻ. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയാണ് ഇടവേളയെന്ന് നടൻ വെളിപ്പെടുത്തിയിരുന്നു. ഇടവേള അവസാനിപ്പിച്ച് ബോളിവുഡിലേക്ക് മടങ്ങി വരാൻ നടൻ തയ്യാറെടുക്കുകയാണ്.