- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതീക്ഷകൾ തെറ്റിക്കാതെ 'ആവേശം' അമ്പത് കോടി ക്ലബ്ബിൽ
കൊച്ചി: വിഷു റിലീസായി എത്തിയ 'ആവേശം' പ്രതീക്ഷകൾ തെറ്റിക്കാതെ ബോക്സ് ഓഫീസിൽ ഹിറ്റാകുന്നു. ഫഹദ് ഫാസിൽ ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ അമ്പത് കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ നിലവിലെ ആഗോള കലക്ഷൻ 50 കോടി പിന്നിട്ടിട്ടുണ്ട്.
'രോമാഞ്ച'ത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം ബ്ലോക്‌ബസ്റ്റർ ആകുമെന്നാണ് റിപ്പോർട്ട്. ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
റിലീസ് ചെയ്ത ദിവസം ചിത്രം കേരളത്തിൽ നിന്നും 3.5 കോടി വാരി. ആഗോള കളക്ഷൻ ദിവസത്തിൽ പത്ത് കോടിയെന്ന നിലയ്ക്കാണ് കണക്കുകൾ പോകുന്നത്. ഞായറാഴ്ച മാത്രം ആഗോള കലക്ഷൻ 11 കോടിയായിരുന്നു. തമിഴ്‌നാട്ടിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.
അൻവർ റഷീദ് എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമ്മിക്കുന്നത്.
ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.