കൊച്ചി: സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് ഗായിക അഭയ ഹിരൺമയി. ആഘോഷവുമായി ബന്ധപ്പെട്ട് ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. രാത്രി 12 മണിക്ക് വീട്ടിൽ കേക്കുമായെത്തിയ സുഹൃത്തുക്കളെക്കുറിച്ച് ഗായിക വാചാലയായി. അപ്രതീക്ഷിതമായുണ്ടായ ആ നിമിഷത്തെ എക്കാലവും ഓർമിക്കുമെന്ന് അഭയ കുറിച്ചു.

നടൻ ജോജു ജോർജ് ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നതിന്റെ സന്തോഷവും അഭയ ഹിരൺമയി പങ്കുവെച്ചു. ജോജുവിനൊപ്പം ഇതുവരെ സമയം ചിലവഴിക്കാനുള്ള അവസരം കിട്ടിയിട്ടില്ലെന്നും എന്നാൽ ഫോൺ കോളിലൂടെ ആശംസകൾ അറിയിക്കാൻ അദ്ദേഹം തനിക്കായി സമയം മാറ്റിവെച്ചതിൽ ഏറെ നന്ദിയുണ്ടെന്നും അഭയ കുറിച്ചു. അഭയയുടെ 35 ാം ജന്മദിനമായിരുന്നു ഇക്കഴിഞ്ഞ ദിവസം. നിരവധി പേരാണ് ഗായികയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.