- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവർക്കും പറ്റുന്ന തെറ്റുകൾ തനിക്കും പറ്റിയിട്ടുണ്ട്, അതിൽ കുറ്റബോധമില്ല
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് അഭയ ഹിരൺമയി. എന്നാൽ പലപ്പോഴും ഗായികയുടെ വ്യക്തി ജീവിതം രൂക്ഷ വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്. ഇപ്പോൾ വിമർശകർക്ക് മറുപടിയുമായി അഭയ രംഗത്തെത്തിയിരിക്കുകയാണ്. താൻ ഇപ്പോൾ കൂടുതൽ സന്തോഷവതിയാണെന്ന് പറയാൻ തന്റെ കഴിഞ്ഞകാലം നിങ്ങൾ കണ്ടിട്ടില്ല എന്നാണ് അഭയ കുറിച്ചത്. താൻ എന്നും സന്തോഷവതിയായിരുന്നു. എല്ലാവർക്കും പറ്റുന്ന തെറ്റുകൾ തനിക്കും പറ്റിയിട്ടുണ്ട്. അതിൽ കുറ്റബോധമില്ലെന്നും അഭയ കുറിച്ചു.
അഭയയുടെ കുറിപ്പ് വായിക്കാം;
ഞാൻ ഇപ്പോൾ വളരെ അധികം സന്തോഷവതിയാണ് എന്ന് ആളുകൾ പറയുന്നു. എന്റെ കഴിഞ്ഞ കാലം എങ്ങനെയെന്ന് നിങ്ങൾ കണ്ടിട്ടില്ല. എന്റെ അമ്മ പറയാറുണ്ട് എന്തൊക്കെ വന്നാലും ഇവൾ സന്തോഷവതിയായിരിക്കും എന്ന്. അതുപോലെ ഞാൻ എന്നും സന്തോഷവതിയായ കുട്ടിയായിരുന്നു. എനിക്ക് പ്രശ്നങ്ങളുണ്ടാകാറുണ്ട്. പക്ഷേ എന്റെ സന്തോഷം മറ്റുള്ളവരെ ആശ്രയിച്ചായിരുന്നില്ല. നിങ്ങൾക്കെല്ലാം ഉണ്ടായതുപോലെ ഞാനും ജീവിതത്തിന്റെ പലസമയത്തും തെറ്റുകൾ ചെയ്തിട്ടുണ്ട്.
പക്ഷേ എനിക്കതിൽ കുറ്റബോധമില്ല. ജീവിതം എന്നെ എപ്പോഴും ഏറ്റവും വലിയ പാഠം പഠിപ്പിച്ചിട്ടുണ്ട്. തെറ്റുകൾ വരുത്തുക, അതിൽ നിന്നു പഠിക്കുക, വീണ്ടും തെറ്റുകൾ വരുത്തുക. അതിൽ നിന്നു വീണ്ടും പഠിക്കുക. അങ്ങനെയാണ് നമ്മൾ നമ്മുടെ ജീവിതം ജീവിക്കേണ്ടത്. നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്ന നിമിഷത്തിൽ ജീവിക്കുക.