- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇത് ഞങ്ങളുടെ മകൾ കൽക്കി; എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും കൂടെ ഉണ്ടാകണം; മാതൃദിനത്തിൽ കുഞ്ഞിനെ ദത്തെടുത്ത സന്തോഷ വാർത്ത പങ്കുവെച്ച് നടി അഭിരാമി
കൊച്ചി: മാതൃദിനത്തിൽ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് നടി അഭിരാമി. കുഞ്ഞിനെ ദത്തെടുത്ത് അമ്മയും അച്ഛനും ആയിരിക്കുന്നുവെന്ന സന്തോഷമാണ് അഭിരാമി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മകളുടെ പേര് കൽക്കി എന്നാണെന്നും അമ്മയെന്ന നിലയിൽ ആദ്യമായി എല്ലാവർക്കും മാതൃദിന ആശംസകൾ നേരുന്നുവെന്നും അവർ പോസ്റ്റിൽ കുറിച്ചു.
'പ്രിയ സുഹൃത്തുക്കളേ, എല്ലാ അമ്മമാർക്കും എന്റെ മാതൃദിന ആശംസകൾ. ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഞങ്ങൾ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ തരത്തിലും മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയെന്ന നിലയിൽ ആഘോഷിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. ഞങ്ങൾ ഈ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും കൂടെ ഉണ്ടാകണം'- അഭിരാമി കുറിച്ചു.
അഭിരാമിയും ഭർത്താവ് രാഹുലും കഴിഞ്ഞ വർഷമാണ് കുഞ്ഞിനെ ദത്തെടുത്തത്. എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹങ്ങളും തങ്ങൾക്കുണ്ടാകണമെന്നും അഭിരാമി പറയുന്നു. 2009-ലാണ് അഭിരാമിയും ഹെൽത്ത് കെയർ ബിസിനസ് കൺസൾട്ടന്റായ രാഹുൽ പവനനും വിവാഹിതരായത്. തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം അഭിനയിച്ച നടിയാണ് അഭിരാമി.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കഥാപുരുഷൻ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് അഭിരാമി മലയാള സിനിമയിൽ എത്തുന്നത്. മില്ലേനിയം സ്റ്റാർസ്, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രദ്ധ, വാനവിൽ, വീരുമാണ്ടി എന്നിവ അഭിരാമിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. സുരേഷ് ഗോപിയും ബിജു മേനോനും നായകന്മാരാകുന്ന ഗരുഡൻ എന്ന സിനിമയിലൂടെ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് അഭിരാമി.




