- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാചക വ്‌ലോഗ് ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് അപകടം; ഗായിക അഭിരാമി സുരേഷിന് പരുക്ക്; അപകടം തന്നെ പിന്തിരിപ്പിക്കില്ലെന്ന് അഭിരാമി
കൊച്ചി: അടുക്കളയിൽ ഇഷ്ടപ്പെട്ട വിഭവം പാചകം ചെയ്യുന്നതിനിടെ ഗായിക അഭിരാമി സുരേഷിന് പരിക്കേറ്റു. മിക്സി പൊട്ടിത്തെറിച്ച് അതിന്റെ ബ്ലേഡ് കൈയിൽ തട്ടിയാണ് അപകടമുണ്ടായത്. വലത് കയ്യിലെ 5 വിരലുകളിലും അഭിരാമിക്ക് പരുക്കേറ്റു. ഗായിക തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമ വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്.
പാചക വ്‌ലോഗ് ചെയ്യാൻ വീഡിയോ ചെയ്യവേയാണ് അപകടം ഉണ്ടായത്. കൈവിരലുകളിൽ അൽപം ആഴമേറിയ മുറിവാണ് അഭിരാമിക്ക്. ചെറിയ രീതിയിൽ പൊള്ളലും ഏറ്റിട്ടുണ്ട്.
ചെറിയ ഇടവേളയ്ക്കു ശേഷം വീഡിയോകൾ ചെയ്തു സന്തോഷത്തോടെ പ്രേക്ഷകരോടു സംവദിക്കാനൊരുങ്ങുകയായിരുന്നുവെന്നും അതിനിടെയാണ് അപ്രതീക്ഷിതമായി ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അഭിരാമി പറയുന്നു. മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു താനെന്നും അഭിരാമി പറഞ്ഞു. വിരലിന്റെ അഗ്രഭാഗം മരവിച്ചുപോയെന്നും ഗായിക പറയുന്നു.
ഈ അപകടമൊന്നും തന്നെ പാചകത്തിൽ നിന്നും പിന്തിരിപ്പിക്കില്ലെന്നും കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം വീണ്ടും മടങ്ങി വരുമെന്നും അഭിരാമി പറഞ്ഞു.