- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മറ്റൊരു സ്ത്രീയ്ക്കൊപ്പം ഫ്ളാറ്റിൽ; ഭാര്യയെ സ്ഥിരമായി ഉപദ്രവിക്കും; നടൻ രാഹുൽ രവി ഒളിവിൽ, ലുക്ക്ഔട്ട് നോട്ടീസുമായി പൊലീസ്
ചെന്നൈ: സിനിമാ സീരിയൽ താരം രാഹുൽ രവിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ചെന്നൈ പൊലീസ്. ഭാര്യ ലക്ഷ്മി എസ് നായരുടെ പരാതിയിലാണ് നടപടി. രാഹുൽ ഒളിവിലാണെന്നാണ് പൊലീസിൽ നിന്നുള്ള റിപ്പോർട്ടുകൾ. ലക്ഷ്മിയെ രാഹുൽ ശാരീരികമായി ഉപദ്രവിച്ചു എന്നടക്കമുള്ള വിവരങ്ങളാണ് പൊലീസിന്റെ എഫ്‌ഐആറിലുള്ളത്.
ലക്ഷ്മിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവർ 2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ പൊലീസിനും അപ്പാർട്ട്‌മെന്റ് അസോസിയേഷൻ അംഗങ്ങൾക്കുമൊപ്പം രാഹുലിന്റെ അപ്പാർട്ട്‌മെന്റിലേക്ക് പോയപ്പോൾ നടനൊപ്പം ഒരു സ്ത്രീയെ കണ്ടെത്തിയിരുന്നു. രാഹുൽ സ്ഥിരമായി ലക്ഷ്മിയെ രാഹുൽ മർദ്ദിക്കാറുണ്ടെന്ന് എഫ്‌ഐ ആറിൽ പറയുന്നുണ്ട്.
ലക്ഷ്മിക്കു മാനസിക വിഭ്രാന്തി ഉണ്ടെന്ന രാഹുലിന്റെ ആരോപണം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് രാഹുലിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഭാര്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിന് കോടതി രൂക്ഷ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് രാഹുൽ ആരോപിക്കുന്നത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2020 ലാണ് ഇരുവരും വിവാഹിതരായത്. അതിനു ശേഷമാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്നാണ് ലക്ഷ്മിയുടെ ആരോപണം. മോഡലിങ്ങിൽനിന്ന് അഭിനയ രംഗത്തെത്തിയ രാഹുൽ 'പൊന്നമ്പിളി' എന്ന സീരിയലിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. ഇന്ത്യൻ പ്രണയകഥ, കാട്ടുമാക്കാൻ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.