കൊച്ചി: നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ അമേയ മാത്യു വിവാഹിതയാകുന്നു. മോതിരം കൈമാറിയതിന്റെ ചിത്രങ്ങൾ അമേയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. എന്നാൽ പ്രതിശ്രുത വരൻ ആരാണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.

'മോതിരങ്ങൾ പരസ്പരം കൈമാറി. ഞങ്ങളുടെ സ്നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു' എന്ന കുറിപ്പോടെയാണ് അമേയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ നിരവധി പേരാണ് താരത്തിന് ആശംസ നേർന്ന് കമന്റ് ചെയ്തത്. ജീവിത പങ്കാളിയുടെ മുഖം കാണിക്കാത്തതിലുള്ള പരിഭവവും ചിലർ പങ്കുവെച്ചിട്ടുണ്ട്.

കിരൺ കാട്ടികാരനാണ് വരൻ. വിവാഹമോതിരം കൈമാറിയ ചിത്രം കിരണും പിന്നീട് ഇൻസ്റ്റയിൽ പങ്കുവച്ചതോടെയാണ് പതിശ്രുത വരനെ ആരാധകർ തിരിച്ചറിഞ്ഞത്. 'വാഗ്ദാനത്തിന്റെ നിമിഷം ' എന്ന കുറിപ്പോടെയാണ് കരൺ ചിത്രം പങ്കുവച്ചത്. ഇരുവരുടേതും പ്രണയവിവാഹമാണ്.

 
 
 
View this post on Instagram

A post shared by Ameya Mathew (@ameyamathew)

 
 
 
View this post on Instagram

A post shared by Kiran Katticaran (@kirankatticaran)

തിരുവനന്തപുരം സ്വദേശിയായ അമേയ 'കരിക്ക്' വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുൾഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അഞ്ചര ലക്ഷത്തോളം പേർ അമേയയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുണ്ട്. ആരാധകർക്കായി മേക്കോവർ ചിത്രങ്ങളും ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.

 
 
 
View this post on Instagram

A post shared by Kiran Katticaran (@kirankatticaran)