- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി മീരാനന്ദൻ വിവാഹിതയായി
മലയാള സിനിമാ താരം മീരാനന്ദൻ വിവാഹിതയായി. ഇന്ന് പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു താരത്തിന്റെ വിവാഹം. ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജുവാരണ് മീരയുടെ വരൻ. ശനിയാഴ്ച പുലർച്ചെയാണ് ഗുരുവായൂരമ്പല നടയിൽ വെച്ച് ശ്രീജു മീരയ്ക്ക് താലി ചാർത്തിയത്. താലികെട്ടിന്റേയും സിന്ദൂരം ചാർത്തുന്നതിന്റേയും ചിത്രങ്ങൾ മീര ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു.
കഴിഞ്ഞ സെപ്റ്റംബർ 13-നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച് വെച്ച ബന്ധം ഒരു വർഷത്തിനു ശേഷമാണ് വിവാഹത്തിലെത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി, മെഹന്ദി, സംഗീത് തുടങ്ങിയ പരിപാടികളുടെ ദൃശ്യങ്ങൾ മീര പങ്കുവെച്ചിരുന്നു. മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. ശേഷം ഇരുവരുടേയും മാതാപിതാക്കൾ പരസ്പരം സംസാരിച്ച് വിവാഹമുറപ്പിക്കുകയായിരുന്നു.
കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദൻ ഐഡിയാ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകൻ ലാൽജോസാണ് മീരയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. 2008 ലാണ് മുല്ല റിലീസായത്. തൊട്ടടുത്ത വർഷം വാൽമീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ൽ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ൽ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.
പുതിയ മുഖം, പോത്തൻ വാവ, എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കിരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. നിലവിൽ ദുബായിൽ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101.3 എഫ്എമ്മിൽ ആർജെയാണ മീര.