- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടി സ്വാസിക വിജയ് വിവാഹിതയാകുന്നു; വരൻ ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ്; ദ്വീർഘകാല പ്രണയത്തിന് ശേഷം ദാമ്പത്യത്തിലേക്ക് കടക്കാൻ നടി
കൊച്ചി: നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ഇരുവരും ഒരു സീരിയലിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജനുവരി 26 ന് തിരുവനന്തപുരത്താണ് വിവാഹച്ചടങ്ങുകൾ നടക്കുക. 27 ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിവാഹവിരുന്നും സംഘടിപ്പിക്കും.
പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. 2010 ൽ റിലീസ് ചെയ്ത ഫിഡിൽ ആണ് ആദ്യ മലയാള സിനിമ. ടെലിവിഷൻ സീരീയലുകളിലൂടെയാണ് സ്വാസിക ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുകയും ചെയ്തു.
'മനംപോലെ മംഗല്യം' എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകർക്കിടയിൽ വൈറലായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്.
ടെലിവിഷൻ സീരിയലുകളിലും സജീവമാണ് സ്വാസിക. 2014 മുതലാണ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിയത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലാണ് സ്വാസിക ആദ്യമായി അഭിനയിക്കുന്നത്. പല ചാനലുകളിലായി വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും സാന്നിധ്യമറിയിച്ചു. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.
ഷൈൻ ടോം ചാക്കോ നായകനായ 'വിവേകാനന്ദൻ വൈറലാണ്' എന്ന സിനിമയാണ് സ്വാസികയുടേതായി ഇനി വരാനിരിക്കുന്നത്. ഈ ചിത്രത്തിലെ നായികമാരിൽ ഒരാളാണ് താരം.
മറുനാടന് ഡെസ്ക്