- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐശ്വര്യയും ധനുഷും വിവാഹമോചന നടപടികൾ തുടങ്ങി
ചെന്നൈ: തങ്ങൾ വിവാഹമോചിതരാവാൻ തീരുമാനിച്ചിരിക്കുകയാണെന്ന നടൻ ധനുഷിന്റെയും സംവിധായിക ഐശ്വര്യ രജനികാന്തിന്റെയും പ്രഖ്യാപനം അവിശ്വസനീയതോടെയാണ് ആരാധകർ അറിഞ്ഞത്. രണ്ടുവർഷം മുമ്പാണ് ഇരുവരും വേർപിരിയുന്ന കാര്യം അറിയിച്ചത്. വിവാഹമോചനത്തിനായി കോടതി നടപടികൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ചെന്നൈയിലെ കുടുംബകോടതിയിലാണ് ധനുഷും ഐശ്വര്യയും വിവാഹമോചന ഹർജി ഫയൽ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജിയാണ് ഫയൽ ചെയ്തിരിക്കുന്നത്. 2022 ജനുവരിയിലാണ് തങ്ങൾ വേർപിരിയുകയാണെന്ന് ധനുഷും ഐശ്വര്യയും അറിയിച്ചത്.
Next Story