മുംബൈ: ഫെബ്രുവരി അഞ്ചിനായിരുന്നു നടൻ അഭിഷേക് ബച്ചന്റെ 48ാം പിറന്നാൾ. നടന് ആശംസകൾ നേർന്ന് കുടുംബാംഗങ്ങളും ആരാധകരും സഹപ്രവർത്തകരും എത്തിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അഭിഷേക് ബച്ചന്റെ പിറന്നാൾ ദിനത്തിൽ ഭാര്യയും നടിയുമായ ഐശ്വര്യ റായ് ബച്ചൻ പങ്കുവെച്ച കുടുംബചിത്രമാണ്.

പിറന്നാൾ ആശംസക്കൊപ്പമാണ് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇരുവരുടെയും ബന്ധത്തിൽ ഉലച്ചിലുണ്ടെന്ന ഗോസിപ്പുകൾക്കിടെയാണ് പുതിയ ചിത്രം പുറത്തുവന്നത്. അഭിഷേകിന്റെ ബാല്യകാലത്തെ ചിത്രവും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. 'സന്തോഷകരമായ ഒരു ജന്മദിനാശംസകൾ നേരുന്നു' എന്നാണ് ഐശ്വര്യ കുറിച്ചത്. നടിയുടെ പിറന്നാൾ ആശംസയും മകൾ ആരാധ്യയയും ഒന്നിച്ചുള്ള താരങ്ങളുടെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇതോടെ പ്രചരിക്കുന്ന വിവാഹമോചന വാർത്തക്ക് അറുതി വന്നിരിക്കുകയാണ്.

അഭിഷേക് ബച്ചന് ഹൃദയസ്പർശിയായ പിറന്നാൾ ആശംസനേർന്നുകൊണ്ട് സഹോദരി ശ്വേത യുടെ മകൾ നവ്യ നന്ദയും എത്തിയിരുന്നു. സഹോദരൻ ഓഗസ്റ്റ്യക്കൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവെച്ചുകൊണ്ടാണ് പിറന്നാൾ ആശംസനേർന്നത്.'എല്ലാവരുടെയും പ്രിയപ്പെട്ടയാൾക്ക് ജന്മദിനാശംസകൾ, പ്രത്യേകിച്ച് എന്റെ' എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്.

ഘൂമർ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അഭിഷേക് ബച്ചൻ ചിത്രം.ഷബാന ആസ്മി, അംഗദ് ബേദി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.