- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എന്റെ പ്രിയപ്പെട്ട മകളുടെ സിനിമ'; ഐശ്വര്യയ്ക്കു വേണ്ടി പ്രാർത്ഥിച്ച് രജനീകാന്ത്: പുതിയ ചിത്രം ലാൽ സലാമിന് ആശംസ അറിയിച്ച് ധനുഷും
ചെന്നൈ: സൂപ്പർതാരം രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം ഇന്നലെയാണ് തിയറ്ററിൽ എത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. രജനീകാന്ത് ഉൾപ്പടെ നിരവധി പേരാണ് ഐശ്വര്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു രജനീകാന്തിന്റെ ആശംസ. കൂടാതെ ഐശ്വര്യയുടെ മുൻ ഭർത്താവും നടനുമായ ധനുഷും ആശംസ അറിയിച്ചിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട മകൾ ഐശ്വര്യയ്ക്ക് സ്നേഹം നിറഞ്ഞ ആശംസകൾ. നിന്റെ ചിത്രം വലിയവിജയമായി മാറട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.- എന്നാണ് രജനീകാന്ത് കുറിച്ചത്. വീൽചെയറിൽ ഇരിക്കുന്ന രജനീകാന്തിനെ ഉന്തിക്കൊണ്ടുപോകുന്ന ഐശ്വര്യയെയാണ് ചിത്രത്തിൽ കാണുന്നത്.
ധനുഷും ആശംസകളുമായി എത്തി. നേരത്തെ ട്രെയിലർ പങ്കുവച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് താരം ആശംസകൾ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ധനുഷും ഐശ്വര്യയും വേർപിരിയുന്നത്. എങ്കിലും ഇരുവരും പരസ്പരം പിന്തുണയ്ക്കാറുണ്ട്.
വിഷ്ണു വിശാലും വിക്രാന്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ രജനീകാന്തും അഭിനയിക്കുന്നുണ്ട്. കപിൽ ദേവും ചിത്രത്തിൽ അതിഥി താരമായി എത്തുന്നുണ്ട്. എആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. വിഷ്ണു രംഗസ്വാമിയാണ് ഛായാഗ്രഹണം.
മറുനാടന് ഡെസ്ക്