- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത് അജിത്
ചെന്നൈ: തമിഴ്നാട്ടിലെ തലയാണ് അജിത് കുമാർ. പൊതുവേദികളിൽ അങ്ങനെ പ്രത്യക്ഷപ്പെടാറില്ലെങ്കിലും താരത്തെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം വൈറലാവാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് അജിത്തിന്റെ പുതിയ വീഡിയോ ആണ്. അനുവാദമില്ലാതെ വിഡിയോ എടുത്ത ആരാധകന്റെ ഫോൺ താരം പിടിച്ചുവാങ്ങിയ സംഭവമാണ് ചർച്ചയാവുന്നത്.
ഭാര്യ ശാലിനിക്കും കുടുംബത്തിനുമൊപ്പം ദുബായിലാണ് താരം ന്യൂയർ ആഘോഷിച്ചത്. ദമ്പതികളുടെ വിഡിയോകൾ വൈറലായിരുന്നു. അതിനൊപ്പമുള്ളതാണ് ഈ വിഡിയോയും. വിഡിയോ പകർത്തിയ ആരാധകനെ അടുത്തേക്ക് വിളിച്ച് താരം ഫോൺ പിടിച്ചുവാങ്ങുകയായിരുന്നു. തുടർന്ന് ഫോൺ പരിശോധിച്ച് വിഡിയോ ഡിലീറ്റ് ചെയ്യുന്ന അജിത്തിനെയാണ് വിഡിയോയിൽ കാണുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത നടപാണ് അജിത്.
എന്തായാലും വലിയ ചർച്ചയായിരിക്കുകയാണ് വിഡിയോ. ഒരു സൂപ്പർതാരം തന്റെ ആരാധകരെ ഇങ്ങനെയാണോ പരിഗണിക്കേണ്ടത് എന്നാണ് വിമർശകർ ചോദിക്കുന്നത്. സെലിബ്രിറ്റിയായി ഇരിക്കുമ്പോൾ പലരും വിഡിയോ പകർത്തുമെന്നും പറയുന്നവരുണ്ട്. ആദ്യമായല്ല അജിത്ത് ഇത്തരം വിവാദത്തിൽപ്പെടുന്നത്.
Video ah எடுக்கிறா ??
— Troll Cinema ( TC ) (@Troll_Cinema) January 4, 2024
அத குடு இங்க ...Deleted???? pic.twitter.com/Ygwf28Z7q3
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പോളിങ് ബൂത്തിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ അജിത്ത് പിടിച്ചെടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ താരം ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ താരത്തെ പിന്തുണച്ചും നിരവധി പേർ എത്തുന്നുണ്ട്. തന്റെ സ്വകാര്യത സംരക്ഷിക്കുകയാണ് താരം ചെയ്തതെന്നാണ് ആരാധകരുടെ വാദം.