മുംബൈ: ഉലക നായകൻ കമൽ ഹാസന്റെ മകൾ, ശ്രുതി ഹാസന്റെ സഹോദരി എന്നീ ലേബലുകളിലാണ് അക്ഷര ഹാസൻ അറിയപ്പെടുന്നത്. സിനിമാ രംഗത്ത് കാര്യമായി ചുവടുവെപ്പ് അവർ നടത്തിയിട്ടില്ല. എങ്കിലും, ജീവിതത്തിൽ വളരെ വ്യക്തമായ കാഴ്ചപ്പാടുക നിലപാടുകളുമുള്ള പെൺകുട്ടിയാണ് താരം. കൃത്യമായ പ്ലാനിങോടുകൂടെയാണ് ജീവിക്കുന്നത്.

സംസാരത്തിൽ വ്യക്തതയുണ്ട്. അമ്മ സരികയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് അക്ഷര പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ വൈറലാവുന്നത്. ലോകത്തിലെ ഏറ്റവും അന്തസ്സുള്ള അമ്മയാണ് തന്റേത് എന്ന് അക്ഷര പറയുന്നു.

''എന്റെ അമ്മയ്ക്ക് ജന്മദിനാശംസകൾ. പ്രതിരോധശേഷിയും ശക്തിയും അന്തസ്സും കൃപയും കാണിച്ച ലോകത്തിലെ ഏറ്റവും മികച്ച മമ്മ ഇതാ; ഒരു ഉത്തമ സ്ത്രീ എന്തായിരിക്കണം എന്നതിന്റെ അത്ഭുതകരമായ ഉദാഹരണം കാരണം, ഇന്ന് ഞാൻ ആയിരിക്കുന്ന സ്ത്രീയാകാൻ എനിക്ക് കഴിയുന്നു. നിങ്ങളെപ്പോലൊരു അമ്മയെ കിട്ടിയതിൽ അനുഗ്രഹീതയാണ്' എന്നാണ് അക്ഷര കുറിച്ചത്.

അമ്മയുടെ ഫ്ളാറ്റിന് അടുത്ത് അക്ഷര പുതിയ ഫ്ളാറ്റ് എടുത്തത്. 'നിങ്ങൾ എന്റെ അമ്മയാണ്, അയൽവാസിയല്ല എന്നതിൽ എനിക്ക് സന്തോഷമുണ്ട്' എന്ന് താരപുത്രി എഴുതിയത് അതുകൊണ്ടാണ്. ഏറ്റവും മികച്ചതും അതിലേറെയും അമ്മ അർഹിക്കുന്നു എന്നും അക്ഷര ഹാസൻ പറഞ്ഞിട്ടുണ്ട്. മനോഹരമായ കുട്ടിക്കാല ചിത്രങ്ങൾക്കൊപ്പമാണ് അക്ഷരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.