- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ ഒരു സൂപ്പർ വുമണിനെയാണ് വിവാഹം ചെയ്തതെന്ന് എനിക്കറിയാമായിരുന്നു'; ട്വിങ്കിളിന്റെ ബിരുദാന ദാനത്തെപ്പറ്റി അക്ഷയ്കുമാർ
മുംബൈ: ബോളിവുഡിന്റെ പവർ കപ്പിൾസാണ് ട്വിങ്കിൾ ഖന്നയും അക്ഷയ് കുമാറും. രണ്ടു പേരും തങ്ങളുടേതായ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരങ്ങൾ. അക്ഷയ് കുമാർ അഭിനയത്തിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സ് കീഴടക്കുമ്പോൾ ട്വിങ്കിൾ എഴുത്തിന്റെ മേഖലയിലാണ് തിളങ്ങുന്നത്. രണ്ടു പേരും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കു വയ്ക്കുകയാണ് അക്ഷയ് കുമാർ. ബിരുദദാന ദിനത്തിലാണ് ട്വിങ്കിളിനൊപ്പമുള്ള ചിത്രങ്ങൾ അക്ഷയ് പങ്കുവച്ചത്. അടുത്തിടെയാണ് ലണ്ടൻ സർവകലാശാലയിൽ നിന്ന് എഴുത്തുകാരിയും നടിയുമായ ട്വിങ്കിൾ ഖന്ന ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.
''രണ്ട് വർഷം മുമ്പ് നിനക്ക് വീണ്ടും പഠിക്കാൻ താൽപ്പര്യമുണ്ടെന്ന് നിങ്ങൾ എന്നോട് പറഞ്ഞപ്പോൾ, നിങ്ങൾ അത് ഉദ്ദേശിച്ചിരുന്നോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. വീട്, ജോലി, എനിക്കും കുട്ടികൾക്കും ഒപ്പം ഒരു മുഴുനീള വിദ്യാർത്ഥി ജീവിതം നന്നായി കൈകാര്യം ചെയ്യുന്നതും നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നതും കണ്ട ദിവസം, ഞാൻ ഒരു സൂപ്പർ വുമണിനെയാണ് വിവാഹം ചെയ്തതെന്ന് എനിക്കറിയാമായിരുന്നു... ഇന്ന് നിന്റെ ബിരുദദാന വേളയിൽ ടീന, ഞാൻ എത്രമാത്രം അഭിമാനിക്കുന്നു എന്ന് പറയാൻ മതിയായ വാക്കുകൾ അറിയാൻ ഞാൻ കുറച്ച് കൂടി പഠിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു... അഭിനന്ദനങ്ങളും എന്റെ എല്ലാ സ്‌നേഹവും...'' എന്നാണ് അക്ഷയ് ചിത്രത്തിനൊപ്പം കുറിച്ചത്.
ട്വിങ്കിൾ ഖന്ന മനോഹരമായ പച്ച നിറത്തിലുള്ള സാരിയും അക്ഷയ് കുമാർ കറുത്ത ബ്ലേസറും പാന്റുമാണ് ബിരുദദാന ചടങ്ങിൽ ധരിച്ചിരുന്നത്. അക്ഷയ് പങ്കിട്ട പോസ്റ്റിന് ട്വിങ്കിൾ ഹൃദയത്തിൽ ചാലിച്ച കമന്റും ഇട്ടിട്ടുണ്ട്.''എന്നെ കുതിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു പങ്കാളിയെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്, എന്നാൽ ഞാൻ വീണാൽ എന്നെ എടുക്കാൻ എപ്പോഴും തയ്യാറാണ്. പിന്നെ ഞാൻ ഒരുപാട് വീഴും അല്ലേ? നാളെ 23 വർഷം... '' എന്നാണ് ട്വിങ്കിൾ കുറിച്ചത്.
മറുനാടന് ഡെസ്ക്