മുംബൈ: താൻ ചുവന്ന ലിപ്സ്റ്റിക് അണിയുന്നത് ഭർത്താവ് രൺബിർ കപൂറിന് ഇഷ്ടമല്ലെന്നും പലപ്പോഴും അത് താൻ ചുണ്ടിൽ നിന്നും മായിച്ച് കളയേണ്ടി വന്നിട്ടുണ്ടെന്നും കുറച്ചുകാലം മുൻപ് ആലിയ ഭട്ട് പറഞ്ഞത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. രൺബിർ കപൂർ ടോക്‌സിക് ആയ ഒരു വ്യക്തിയാണ് എന്ന തരത്തിലായിരുന്നു അന്ന് എല്ലാ ചർച്ചകളും നടന്നിരുന്നത്. എന്നാൽ ഇപ്പോഴിതാ അത്തരം വിവാദങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആലിയ ഭട്ട്.

'മാധ്യമങ്ങളോട് ആയാലും പൊതുവിടത്തിലായാലും അധികം ആലോചിക്കാതെ എല്ലാം തുറന്ന് പറയുന്ന പ്രകൃതമാണ് എന്റേത്. അതുകൊണ്ട് തന്നെ അന്ന് പറഞ്ഞ വാക്കുകൾ മോശമായി വ്യാഖ്യാനിക്കപ്പെടുകയാണ് ഉണ്ടായത്. രൺബിർ ഒരിക്കലും ടോക്‌സിക് ആയ ഒരു വ്യക്തിയല്ല. വിവാദം ഉണ്ടായപ്പോൾ അതൊരു തമാശ മാത്രമായി കണ്ട് എന്നെ ആശ്വസിപ്പിക്കുകയാണ് രൺബിർ ചെയ്തത്.

എന്ത് അലട്ടിയാലും എന്നോട് തുറന്ന് പറയുകയും ആദ്യം അഭിപ്രായം ചോദിക്കുകയും ചെയ്യുന്നത് റൺബീറിന് പതിവാണ്. മകൾ റാഹ റൺബീറിന് ജീവനാണ്. ചിലപ്പോഴൊക്കെ കണ്ണിമ ചിമ്മാതെ റാഹയെ നോക്കിയിരിക്കുന്നത് കാണാം. റാഹയ്‌ക്കൊപ്പം കളിക്കാനും സമയം ചിലവഴിക്കാനും എപ്പോഴും റൺബീർ സമയം കണ്ടെത്തും.' കോഫി വിത്ത് കരൺ എന്ന പരിപാടിയിലാണ് ആലിയ ഭട്ട് പഴയ വിവാദത്തെ കുറിച്ച് മനസുതുറന്നത്.