- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അല്ലു അർജുൻ- അറ്റ് ലി ചിത്രം ഉപേക്ഷിച്ച് നിർമ്മാതാക്കൾ
ചെന്നൈ: ബോളിവുഡിലെ ഹിറ്റ്‌മേക്കറായിട്ടുണ്ട് തെന്നിന്ത്യൻ സംവിധായകൻ അറ്റ്‌ലി. ഷാരൂഖ് ഖാൻ ചിത്രം ജവാൻ സംവിധായകന്റെ താരമൂല്യം കുത്തനെ ഉയർത്തുകയും ചെയ്തു. ഇതോടെ മറ്റ് സിനിമാ രംഗത്തുവന്നും അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തുന്നുണ്ട്. അല്ലു അർജ്ജുനെ നായകനാക്കിയും ചിത്രം ഒരുക്കാനുള്ള അണിയറ നീക്കങ്ങൾ നടന്നിരുന്നു. എന്നാല് അല്ലു അർജുൻ- അറ്റ്ലി ചിത്രം നിർമ്മാതാക്കൾ ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ.
സംവിധായകൻ അറ്റ്ലി വൻ തുക പ്രതിഫലം ചോദിച്ചതാണ് നിർമ്മാതാക്കളായ ഗീത ആർട്‌സ് പ്രതിഫലം ഉപേക്ഷിക്കാനുള്ള കാരണമെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 80 കോടിയാണ് ചിത്രത്തിനായി സംവിധായകൻ ആവശ്യപ്പെട്ടിരിക്കുന്നതത്രേ.ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു അല്ലു അർജുൻ- അറ്റ്ലി കോമ്പോയിൽ വരാനിരുന്നത്. ബിഗ് ബജറ്റിലെത്തുന്ന ചിത്രം ആയതിനാൽ അറ്റ്ലി പല തവണ അല്ലു അർജുനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം അല്ലു അർജുന്റേതായി പുഷ്പ 2 വാണ് റിലീസിനായി ഒരുങ്ങുന്ന ചിത്രം. ഡിസംബറിലായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക. തെന്നിന്ത്യയിലെ ഹിറ്റ് മേക്കറാണ് അറ്റ്ലി. 2013 ൽ പുറത്തിറങ്ങിയ നയൻതാര ചിത്രമായ റാണിയിലൂടെയായിരുന്നു തുടക്കം. ഇന്ന് ഇന്ത്യൻ സിനിമയിലെ വിലയേറിയ സംവിധായകരിലൊരാളാണ് അറ്റ്‌ലി.
ഷാറൂഖ് ഖാൻ ചിത്രം ജവാനിലൂടെ ബോളിവുഡിൽ ചുവടുവെച്ചിട്ടുണ്ട്. ചിത്രം വൻ വിജയമായിരുന്നു. പോയവർഷം ഹിന്ദിയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിലൊന്നായിരുന്നു ഷാറൂഖിന്റെ ജവാൻ.