- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജയ്യും ഷാരൂഖും ഒരുമിക്കുന്ന സിനിമ മനസിലുണ്ട്: പറ്റിയ കഥയ്ക്കായി ശ്രമിക്കുന്നു; ഡ്രീം പ്രൊജക്ടിനെകുറിച്ചു പറഞ്ഞ് അറ്റ്‌ലീ
ചെന്നൈ: തമിഴിൽ തുടരെ ഹിറ്റുകൾ സമ്മാനിച്ച ശേഷം ബോളിവുഡിൽ അരങ്ങേറുകയും ആ ചിത്രത്തെ ഇൻഡസ്ട്രി ഹിറ്റാക്കുകയും ചെയ്ത സംവിധായകനാണ് അറ്റ്‌ലീ. ആയിരം കോടിയിലേറെയാണ് അറ്റ്‌ലീ-ഷാരൂഖ് ഖാൻ ടീമിന്റെ ജവാൻ ബോക്‌സോഫീസിൽ നിന്ന് സ്വന്തമാക്കിയത്. ബോളിവുഡ് പ്രേക്ഷകർക്ക് സിനിമ ശരിക്കും ഇഷ്ടപ്പെടുകയും ചെയ്തു.
ഇപ്പോൾ തന്റെ മനസിലുള്ള ഒരു സ്വപ്നചിത്രത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അറ്റ്‌ലീ. ജവാൻ പുറത്തിറങ്ങുന്നതിന് മുന്നോടിയായി സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ഒരു ചർച്ച നടന്നിരുന്നു. ജവാനിൽ ഒരു നിർണായകരംഗത്ത് ഷാരൂഖ് ഖാനൊപ്പം തെന്നിന്ത്യയുടെ സ്വന്തം ഇളയ ദളപതി വിജയ് എത്തുമെന്നതായിരുന്നു ആ ചർച്ചയുടെ ചുരുക്കം.
എന്നാൽ അറ്റ്‌ലീ തന്നെ ഇക്കാര്യം തള്ളിയിരുന്നു. വിജയ്യേയും ഷാരൂഖ് ഖാനേയും മുഖ്യവേഷങ്ങളിൽ അവതരിപ്പിച്ചുകൊണ്ട് ഒരു ചിത്രം തന്റെ ആഗ്രഹമാണെന്ന് പറഞ്ഞിരിക്കുകയാണ് അറ്റ്‌ലീ. തമിഴ് അവതാരകൻ ഗോപിനാഥിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അറ്റ്‌ലീ രണ്ട് വലിയ താരങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് സിനിമ ചെയ്യാനുള്ള താത്പര്യം തുറന്നുപറഞ്ഞത്.
ഇരുവരേയും ഒരുമിപ്പിക്കാൻപോന്ന ഒരു വിഷയത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് ചിലപ്പോൾ തന്റെ അടുത്ത ചിത്രവുമായേക്കാം. വിജയ് അണ്ണനും ഷാരൂഖ് സാറും ഏതുസമയവും റെഡിയാണ്. അങ്ങനെയൊരു ചിത്രം തനിക്ക് ചെയ്യാനാവുമെന്ന് അവർക്ക് ആത്മവിശ്വാസമുണ്ടെന്നും അറ്റ്‌ലീ കൂട്ടിച്ചേർത്തു.