- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞങ്ങളുടെ ഏറ്റവും മികച്ച പുലർകാലങ്ങളിൽ ഒന്ന്; നീന്തൽക്കുള വീഡിയോയുമായി അമല പോൾ
കൊച്ചി: തെന്നിന്ത്യൻ നടി അമല പോളും ഭർത്താവ് ജഗത് ദേശായിയും അവരുടെ ആദ്യത്തെ കൺമണിയെ കാണാനുള്ള കാത്തിരിപ്പിലാണ്. ഈ പുതുവർഷത്തിലാണ് താൻ ഗർഭിണിയാണെന്നും തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി വരുന്നുവെന്നും അമല പോൾ ആരാധകരുമായി പങ്കുവെച്ചത്.
ഇപ്പോഴിതാ അമല പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭാര്യയെ നീന്താൻ പോലും വിടാതെ സ്വന്തം കൈകളിലെടുത്ത് ഓളങ്ങളെ തഴുകി മുന്നേറുന്ന ജഗതിനെയാണ് വീഡിയോയിൽ കാണുന്നത്. കാരണം, ആ കൈക്കുമ്പിളിൽ ഭാര്യ മാത്രമല്ല, ഇനിയും മുഖം കാണാൻ കുറച്ചു മാസങ്ങൾ കൂടി കാത്തിരിക്കേണ്ട കണ്മണിയുമുണ്ട്.
ഞങ്ങളുടെ ഏറ്റവും മികച്ച പുലർകാലങ്ങളിൽ ഒന്ന് എന്ന് പറഞ്ഞുകൊണ്ടാണ് ഈ ദൃശ്യങ്ങൾ വീഡിയോ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. ഒരു റിസോർട്ടിലെ നീന്തൽക്കുളത്തിലാണ് ദമ്പതികൾ എന്ന് ദൃശ്യങ്ങൾ പറയും.
മലയാളത്തിൽ വരാനിരിക്കുന്ന വമ്പൻ റിലീസുകൾ ഒന്നിൽ നായിക അമലയാണ്. ബ്ലെസി സംവിധാനം ചെയ്ത്, പൃഥ്വിരാജ് നായകനായി മരുഭൂമിയിൽ ഏറെ കഷ്ടതകൾ താണ്ടി സംവിധാനം ചെയ്ത 'ആടുജീവിതം' എന്ന ചിത്രം അമലയുടേതാണ്. 2024 ഏപ്രിൽ 10നാണ് ചിത്രം പുറത്തിറങ്ങുക.
മറുനാടന് ഡെസ്ക്