- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ പാർട്ടിയിൽ വച്ചാണ് എല്ലാം തുടങ്ങിയത്, ഇനിയുള്ള ജീവിതം ഒരുമിച്ച്; ജഗദ് ദേശായിയുമായുള്ള വിവാഹത്തെ കുറിച്ചുള്ള പോസ്റ്റുമായി അമല പോൾ
മുംബൈ: കഴിഞ്ഞ ദിവസമാണ് അമല പോൾ രണ്ടാം വിവാഹത്തിനൊരുങ്ങുന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൻ വൈറലായത്. കാമുകൻ ജഗദ് ദേശായി അമല പോളിനെ ടാഗ് ചെയ്തുകൊണ്ട് ഒരു വീഡിയോ പങ്കുവച്ചതായിരുന്നു കാരണം. അമലയുടെ ബേർത്ത് ഡേ യ്ക്ക് താരത്തെ ജഗദ് പ്രപ്പോസ് ചെയ്തു. പ്രപ്പോസൽ അമല സ്വീകരിക്കുകയും ചെയ്തു. ആ വീഡിയോ നടിയെ ടാഗ് ചെയ്ത് ജഗ്ദ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചതോടെ വാർത്ത വൈറലായി.
എന്നാൽ വിഷയത്തിൽ അമല പോൾ ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥയെ കുറിച്ച് അമല പോൾ തന്നെ പറയുകയാണ്. നടി ആദ്യമായാണ് ജഗതിനെ കുറിച്ചുള്ള ബന്ധം തുറന്നു പറയുന്നത്. അന്ന് പാർട്ടിയിൽ വച്ചെടുത്ത ഏതാനും ചിത്രങ്ങൾക്കൊപ്പമാണ് അമല പോളിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഇനിയുള്ള ജീവിതം ഒരുമിച്ച് ആഘോഷിക്കാനുള്ളത് എല്ലാം തുടങ്ങിയത് ആ പാർട്ടിയിൽ വച്ചായിരുന്നു. ഞങ്ങളുടെ പ്രണയ കഥ വികസിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോസ് പങ്കുവച്ചത്
മഞ്ജു പിള്ളയടക്കം പലരും കമന്റ് ബോക്‌സിൽ നടിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. സ്‌നേഹം അറിയിച്ച് ഇമോജി പങ്കുവച്ച മഞ്ജു പിള്ളയ്ക്ക് അമലയും സ്‌നേഹ ഇമോജി നൽകി.
അമല പോളിന്റെ പ്രണയം പരസ്യമായതിന് ശേഷം ആരാണ് അമലയെ വിവാഹം ചെയ്യുന്ന ജഗദ് ദേശായി എന്നായി പിന്നെ തിരയൽ. സൂറത് സ്വദേശിയാണ് ജഗദ്. ഒരു അവധിക്കാല യാത്രയിലാണ് അമലയും ജഗദ് ദേശായിയും പരിചയപ്പെട്ടതും പ്രണയത്തിലായതുമെന്നാണ് പറഞ്ഞു കേൾക്കുന്നത്.