- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
30 സെക്കന്റ് വിഡിയോയ്ക്ക് രണ്ട് ലക്ഷം, വിമാന ടിക്കറ്റ്; തല കറങ്ങിപ്പോയി': അമല ഷാജിക്കെതിരെ നടൻ
ചെന്നൈ: ഏറെ ആരാധകരുള്ള ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയാണ് അമല ഷാജി. മലയാളിയായ അമലയ്ക്ക് തമിഴ്‌നാട്ടിൽ വലിയ ഫാൻ ബേസുണ്ട്. ഇപ്പോൾ ചർച്ചയാവുന്നത് അമലയ്‌ക്കെതിരെ നടനും സംവിധായകനുമായ പിരിയൻ നടത്തിയ പരാമർശമാണ്. 30 സെക്കന്റുള്ള ഒരു റീൽ ചെയ്യാൻ അമല ഷാജി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നാണ് നടൻ പറഞ്ഞത്.
പിരിയൻ നായകനും സംവിധായകനുമായി എത്തുന്ന അരണം എന്ന ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് അമലയെ ബന്ധപ്പെടുന്നത്. എന്നാൽ അമലയുടെ ആവശ്യങ്ങൾ കേട്ടപ്പോൾ തനിക്ക് തല കറങ്ങി എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെയാണ് വെളിപ്പെടുത്തൽ.
ഇൻസ്റ്റഗ്രാമിൽ രണ്ട് നിമിഷം നൃത്തമാടുന്ന പെൺകുട്ടി ചോദിക്കുന്നത് അൻപതിനായിരം രൂപയാണ്. നായികയ്ക്കു പോലും ഇവിടെ ശമ്പളം കൊടുക്കാനില്ല, അപ്പോഴാണ് വെണ്ടും രണ്ട് സെക്കൻഡിന് അൻപതിനായിരം ചോദിക്കുന്നത്. കേരളത്തിൽ ഉള്ള പെൺകുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്. എന്തിനാണ് ഇത്രയും പൈസയെന്ന് ഞാൻ ചോദിച്ചു. 30 സെക്കൻഡ് റീൽസ് സർ എന്ന് പറഞ്ഞു. 30 സെക്കൻഡ് നൃത്തമാടുന്നതിന് രണ്ട് ലക്ഷം രൂപയോ എന്ന് തിരിച്ചു ചോദിച്ചു. ആ പൈസ വേറെ എന്തെങ്കിലും നല്ലകാര്യങ്ങൾക്ക് ഉപകരിക്കുമെന്ന് ഞാൻ പറഞ്ഞു.
വിമാനടിക്കറ്റുവരെ ചോദിക്കുകയുണ്ടായി. അത് കേട്ട് എന്റെ തലകറങ്ങിപ്പോയി. ഞാൻ പോലും ഫ്‌ളൈറ്റിൽപോകാറില്ല, എന്തിനാണ് നിങ്ങളെ ഫ്‌ളൈറ്റിൽ കൊണ്ടുവരുന്നതെന്നും ചോദിച്ചിരുന്നു. ഇവരൊക്കെ എന്താണ് ധരിച്ചുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം അല്ല ലോകം. - പിരിയൻ പറഞ്ഞു.
നടൻ വാക്കുകൾ ശ്രദ്ധനേടിയതോടെ നിരവധി പേരാണ് അമലയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. വളരെ കഷ്ടപ്പെട്ടാണ് അമല പ്രശസ്തിയിൽ എത്തിയത്. പിരിയൻ അവരെ സമീപിച്ചതെന്നും പൈസ നൽകാൻ കഴിയില്ലെങ്കിൽ അതിന് ഇങ്ങനെയാണോ മറുപടി പറയേണ്ടതെന്നും ആളുകൾ ചോദിക്കുന്നു.