മാഡ്രിഡ്: നടനും മുൻ ഭർത്താവുമായ ജോണി ഡെപ്പുമായുള്ള നിയമപോരാട്ടമാണ് നടി ആംബർ ഹേർഡിനെ വിവാദനായികയാക്കിയത്. കേസിൽ പരാജയപ്പെട്ടതിനു പിന്നാലെ രൂക്ഷമായ വിമർശനമാണ് താരം നേരിടേണ്ടി വന്നത്. അടുത്തിടെയാണ് താരം സ്പെയ്നിലേക്ക് താമസം മാറിയെന്നും ഹോളിവുഡ് ഉപേക്ഷിച്ചെന്നുമുള്ള റിപ്പോർട്ടുകൾ വന്നത്. ഇപ്പോൾ അതിൽ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മകൾക്കൊപ്പം ആംബർ ഹേർഡ് സ്പെയ്നിലെ മാൻഡ്രിഡിലേക്ക് താമസം മാറി എന്നായിരുന്നു റിപ്പോർട്ട്. സമാധാനപരമായ ജീവിതം നയിക്കാനും പാപ്പരാസികളിൽ നിന്ന് രക്ഷപ്പെടാനുമായിരുന്നു ഈ മാറ്റം എന്നാണ് പറഞ്ഞിരുന്നത്. ലൈംലൈറ്റ് വിട്ട് സ്പെയ്നിൽ വളരെ സാധാരണ ജീവിതമാണ് നയിക്കുന്നതെന്നും റിപ്പോർട്ടുകൾ വന്നു. ഇതിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള സ്പെയ്നിൽ നിന്നുള്ള ആംബർ ഹേർഡിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഇതോടെയാണ് പ്രതികരണവുമായി താരം എത്തിയത്.

സ്പെയ്ൻ ഇഷ്ടമായതിനാലാണ് ഇവിടെ താമസിക്കുന്നത് എന്നാണ് താരം പറഞ്ഞത്. കുറച്ചു നാൾ സ്പെയ്നിൽ താനുണ്ടാകുമെന്നും താരം പറഞ്ഞു. ഹോളിവുഡ് ഉപേക്ഷിച്ചിട്ടില്ലെന്നും ആംബർ പറഞ്ഞു. തന്റെ പുതിയ പ്രൊജക്ടുകളെക്കുറിച്ചും താരം പറഞ്ഞു. 2022 ജൂലൈയിൽ കാലിഫോർണിയയിലെ വീട് വിറ്റതിനു ശേഷമാണ് ആംബർ സ്പെയ്നിലേക്ക് താമസം മാറിയത്. അക്വാമാൻ 2 ആണ് ആംബറിന്റെ പുതിയ ചിത്രം.