- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാർബി ഗേളായി ക്യൂട്ട് ലുക്കിൽ അമേയ മാത്യു ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
കരിക്ക് എന്ന ഹാസ്യ വീഡിയോ പ്രൊഡക്ഷൻ ടീമിന്റെ വീഡിയോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അമേയ മാത്യൂ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്കായ് പങ്കുവെക്കാറുണ്ട്.
അഭിനയത്തിലും മോഡലിംഗിലും തിളങ്ങി നിൽക്കുകയാണ് അമേയ. സിനിമയിൽ അഭിനയിക്കുന്ന താരം വെബ് സീരിസുകളിലും സജീവമാണ്.
പിന്നീട് ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയായിരുന്നു.മോഡലിങ് ചെയ്യുന്ന താരത്തിന്റെ ഗ്ലാമറസ് ലുക്കുകൾ പലതും വൈറലാകാറുണ്ട്. അതീവ ഹോട്ട് ലുക്കിൽ വന്നു ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് അമേയ.
ഇപ്പോഴിതാ, താരത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്യൂട്ട് ബാർബി ഗേൾ ചിത്രത്തിലെ ലുക്കിലാണ് താരം ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ക്യാമറയിൽ പകർത്തിരിക്കുന്നത് ഗോകുൽ ആണ്.
വെസ്റ്റേൺ ലേഡിയാണ് മനോഹരമായ വസ്ത്രം നൽകിയിരിക്കുന്നത്. രേണു ആണ് നടിയെ മേക്കപ്പ് ചെയ്തിരിക്കുന്നത്.'പണ്ട് 'ഞാൻ ഒരു ബാർബി ഗേൾ' എന്ന പാട്ട് ടിവിയിൽ കാണുമ്പോൾ ''അമ്പാടി ഡിസ്‌കമ്പാടി'' എന്ന് പാടി കൊണ്ട് നടന്ന ഞാൻ , ഇന്ന് ഒരു ബാർബി ഫോട്ടോഷൂട്ട് ചെയ്തപ്പോൾ..ബാർബിയുടെ പാദരക്ഷകൾ അൽപ്പം വലുതായിപ്പോയി..' എന്ന ക്യാപ്ഷനോട് കൂടിയാണ് ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്.