- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അങ്ങനെ കാനഡയിൽ നിന്നും ആദ്യത്തെ പോസ്റ്റ്, റിപ്പോർട്ടിങുമായി കിരണിനൊപ്പം അമേയ; ഭാവി ഭർത്താവിന്റെ അടുത്തെത്തിയ സന്തോഷം പങ്കുവെച്ച് അമേയ മാത്യു
ടൊറന്റോ: മാസങ്ങൾക്ക് മുൻപാണ് താൻ വിവാഹിതയാകാൻ പോകുന്നു എന്ന് സന്തോഷം നടി അമയ മാത്യു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഭാവി വരൻ കിരണിനൊപ്പമുള്ള വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് നടി നിരന്തരം സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. കാനഡയിൽ ജോലി ചെയ്യുന്ന കിരൺ ആണ് അമയയുടെ ഭാവി വരൻ.
ഇരുവരുടെയും വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞതാണ്. കല്യാണത്തിനായുള്ള നാളെണ്ണി കാത്തിരിക്കുകയാണിപ്പോൾ. ഇതിനിടെ കിരണിനെ കാണാനായി കാനഡയിലേക്ക് പോയ സന്തോഷം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് നടി. 'അങ്ങനെ കാനഡയിൽ നിന്നും ആദ്യത്തെ പോസ്റ്റ്, റിപ്പോർട്ടിങുമായി കിരണിനൊപ്പം അമേയ' എന്ന ക്യാപ്ഷനോടെയാണ് കിരൺ എടുത്ത തന്റെ ചിത്രങ്ങൾ അമേയ പങ്കുവച്ചത്. പോസ്റ്റിന് താഴെ പ്രണയ അറിയിച്ച് കിരണും എത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ രണ്ടുപേരും തങ്ങളുടെ പ്രണയം പ്രകടമാക്കുകയാണ്. അമയ അടുത്തെത്തിയ സന്തോഷം മറ്റൊരു പോസ്റ്റിലൂടെ കിരണും അറിയിച്ചിരുന്നു. 'അകലം മാഞ്ഞുപോകുമ്പോൾ മാജിക് സംഭവിക്കും' എന്ന് പറഞ്ഞ് ഒരു സെൽഫിയാണ് കിരൺ പങ്കുവച്ചത്. അതിന് താഴെ ഐ ലവ് യൂ എന്ന് പറഞ്ഞ് അമയയും എത്തിയിട്ടുണ്ട്.
കഴിഞ്ഞ ജൂണിൽ ആയിരുന്നു അമയയുടെയും കിരണിന്റെയും വിവാഹ നിശ്ചയം. റിങ് എക്സ്ചേഞ്ച് കഴിഞ്ഞതിന്റെ ചിത്രങ്ങൾ അമയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയായിരുന്നു. മുഖം മറച്ചുവച്ചായിരുന്നു ആദ്യത്തെ പോസ്റ്റ് എങ്കിലും പിന്നീട് സോഷ്യൽ മീഡിയ ആളെ കണ്ടെത്തി.
മറുനാടന് ഡെസ്ക്