- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാലിന് നീട്ടം കൂടുതലാണെന്ന് പറഞ്ഞ് ജോലിയിൽ നിന്നു ഒഴിവാക്കപ്പെട്ടു; നാവികസേനയിൽ അവസരം നഷ്ടപ്പെട്ട കഥ പറഞ്ഞ് അമിതാഭ് ബച്ചൻ
മുംബൈ: ബോളിവുഡിസലെ കാരണവരാണ് അമിതാബ് ബച്ചൻ. ഇപ്പോഴും സിനിമയിൽ സജീവമായി നിൽക്കുന്ന വ്യക്തിത്വം. 6.2 അടി ഉയരമുള്ള അദ്ദേഹം ബിഗ് ബി എന്നാണ് അറിയപ്പെടുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ഉയരം കാരണം ഇഷ്ട ജോലിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
വ്യോമസേനയിൽ ചേരണമെന്ന് കൗമാരകാലത്ത് അമിതാഭ് ബച്ചൻ ആഗ്രഹിച്ചിരുന്നു. എന്നാൽ കാലിന് നീട്ടം കൂടുതലാണ് എന്ന് പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ടെലിവിഷൻ റിയാലിറ്റി ഷോ ആയ കോൻ ബനേക ബ്രോർപതിയിലായിരുന്നു ബിഗ് ബിയുടെ തുറന്നു പറച്ചിൽ.
പഠനം പൂർത്തിയായ ശേഷം എന്തു ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു ഞാൻ. ഡൽഹിയിൽ കുടുംബത്തിനൊപ്പമാണ് ഞാൻ താമസിച്ചിരുന്നത്. ഞങ്ങളുടെ അടുത്തായി ഒരു മേജർ ജനറൽ താമസിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം വീട്ടിൽ വന്ന് എന്നെ അദ്ദേഹത്തിനൊപ്പം അയക്കാൻ അച്ഛനോട് പറഞ്ഞു. എന്നെ ആർമിയിൽ വലിയ ഉദ്യോഗസ്ഥനാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് നാവികസേനയിൽ ചേരണം എന്നായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഞാൻ അഭിമുഖത്തിനായി പോയപ്പോൾ എന്റെ കാലിന് നീട്ടം കൂടുതലാണ് എന്ന് പറഞ്ഞ് എന്നെ നിരസിച്ചു. - അമിതാഭ് ബച്ചൻ പറഞ്ഞു.