മുംബൈ: ആരോഗ്യനില മോശമെന്ന വാർത്തകൾ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഈ വാർത്തകൾ ബോളിവുഡ് താരം അമിതാഭ് ബച്ചൻ. ബച്ചൻ ആശുപത്രിയിലാണെന്നും കാലിലെ രക്തക്കുഴലുകളിലെ തടസം നീക്കുന്നതിനായി അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നുമാണ് കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചത്.

വാർത്തകൾ വന്ന് മണിക്കൂറുകൾക്ക് ശേഷം ബച്ചൻ ഐഎസ്‌പിഎൽ ഫൈനൽ മത്സരം വീക്ഷിക്കാനായി മുബൈയിലെ സ്റ്റേഡിയത്തിലേക്കെത്തുന്ന വിഡിയോ പുറത്തുവന്നിരുന്നു. ആൾക്കൂട്ടത്തിൽ നിന്ന് ഒരു ആരാധകൻ താരത്തോട് ആരോഗ്യ വിവരങ്ങൾ തിരക്കിയപ്പോൾ ബച്ചൻ 'വ്യാജ വാർത്ത' എന്ന് മറുപടി നൽകുന്നതായാണ് വിഡിയോയിൽ കാണാനാവുന്നത്. മകൻ അഭിഷേക് ബച്ചന്റെ കൂടെയാണ് അമിതാബ് ബച്ചൻ മത്സരം കാണാനെത്തിയത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായി മത്സരസമയത്ത് സംവദിക്കുന്ന ചിത്രം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. "സച്ചിനൊപ്പം സമയം ചെലവിടാനും അദ്ദേഹത്തിന്റെ ക്രിക്കറ്റിനെ കുറിച്ചുള്ള അമൂല്യമായ അറിവുകൾ കേൾക്കാനും സാധിച്ച നല്ല വൈകുന്നേരം എന്നെഴുതിയാണ്"അമിതാഭ് ബച്ചൻ ചിത്രം പങ്കുവെച്ചത്.

അമിതാഭിനെ ആശുപത്രിയിൽ മുംബൈയിലെ അന്ധേരി വെസ്റ്റ് ഏരിയയിലെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും താരത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയെന്നുമാണ് വെള്ളിയാഴ്ച വാർത്തകൾ പ്രചരിച്ചത്.