- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വില 50.63 കോടി രൂപ! മകൾ ശ്വേതയ്ക്ക് ബംഗ്ലാവ് സമ്മാനമായി നൽകി അമിതാഭ് ബച്ചൻ; മകൾക്ക് നല്കിയത് സൂപ്പർതാരം മുംബൈ നഗരത്തിൽ സ്വന്തമാക്കിയ ആദ്യത്തെ പ്രോപ്പർട്ടി
മുംബൈ: മകൾക്ക് കോടികൾ വിലമതിക്കുന്ന സമ്മാനം നൽകി ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ. മുംബൈയിലെ സബർബൻ ജുഹുവിലുള്ള പ്രതീക്ഷ ബംഗ്ലാവാണ് താരം മകൾ ശ്വേത നന്ദയ്ക്ക് സമ്മാനിച്ചത്. 50.63 കോടി രൂപ വിലമതിക്കുന്നതാണ് ബംഗ്ലാവ്.
പ്രോപ്പർട്ടി രജിസ്ട്രേഷൻ വിവരങ്ങൾ ശേഖരിക്കുന്ന സപ്കി ഡോട്ട് കോം ആണ് വിവരം പങ്കുവച്ചത്. റിപ്പോർട്ട് പ്രകാരം നവംബർ 9നാണ് ബിഗ് ബി മകളുടെ പേരിലേക്ക് ബംഗ്ലാവ് മാറ്റിയത്. ഇതിനായി 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും താരം നൽകി. സൂപ്പർതാരം നഗരത്തിൽ സ്വന്തമാക്കിയ ആദ്യത്തെ പ്രോപ്പർട്ടിയാണ് പ്രതീക്ഷ.
വിത്തൽനഗർ കോപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിലുള്ള ബംഗ്ലാവ് രണ്ട് പ്ലോട്ടുകളിലായാണ് സ്ഥിതിചെയ്യുന്നത്. 890.47 സ്‌ക്വയർ മീറ്ററിലും 674 സ്‌ക്വയർ മീറ്ററിലുമുള്ളതാണ് രണ്ട് പ്ലോട്ടുകൾ. 890 സ്‌ക്വയർ മീറ്ററിലുള്ള പ്ലോട്ട് അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും പേരിലുള്ളതാണ്. രണ്ടാമത്തെ സ്ഥലം അമിതാഭ് ബച്ചന്റെ പേരിലുള്ളതാണ്.
2007ൽ അമിതാഭ് ബച്ചന്റെ മകൻ അഭിഷേക് ബച്ചന്റേയും നടി ഐശ്വര്യ റായിയുടേയും വിവാഹച്ചടങ്ങുകൾ നടന്നത് ഈ ബംഗ്ലാവിലും ജൽസയിലും വച്ചായിരുന്നു. മൂന്നാമത്തെ ബംഗ്ലാവായ ജനക് നടന്റെ ഓഫിസായാണ് പ്രവർത്തിക്കുന്നത്.