കൊച്ചി: പൊറിഞ്ചു മറിയം ജോസ് ടീം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ആന്റണി. ജോജു ജോർജിനെ പ്രധാന കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്യുന്ന ആന്റണിയുടെ ട്രെയിലർ പുറത്ത് വന്നു. സൂപ്പർ ആക്ഷനോടെയാണ് ചിത്രം എത്തുന്നത്. ജോജുവിനൊപ്പം കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആന്റണി ആന്ത്രപ്പർ എന്ന കഥാപാത്രമായാണ് ജോജു എത്തുന്നത്. മാസ് ലുക്കിലാണ് ജോജുവിന്റെ അവതാരം. ഒപ്പം ആരാധകരുടെ ആവേശമേറ്റുന്നത് കല്യാണിയുടെ സൂപ്പർ ആക്ഷനാണ്.

ജോഷിയുടെ സൂപ്പർഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിലെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ആന്റണിക്കുണ്ട്. പൊറിഞ്ചു മറിയം ജോസിൽ പ്രധാന വേഷത്തിലെത്തിയ നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവർക്കൊപ്പം ആശ ശരത്തും ടിനി ടോമും അപ്പാനി ശരത്തും ചിത്രത്തിൽ എത്തുന്നു.

ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ചിത്രത്തിന്റെ നിർമ്മാണം. രചന രാജേഷ് വർമ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിങ് ശ്യാം ശശിധരൻ, സംഗീത സംവിധാനം ജേക്‌സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം പ്രവീൺ വർമ, മേക്കപ്പ് റോണക്‌സ് സേവ്യർ, വിതരണം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ്, പിആർഒ ശബരി, മാർക്കറ്റിങ്ങ് പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്റർടൈന്മെന്റ്.