- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
''ഹാപ്പി ബർത്ത് ഡേ മമ്മി''; അമ്മയ്ക്ക് പിറന്നാൾ ആശംസയുമായി അനു സിത്താര
കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനു സിത്താര. 2003 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോബ് എന്ന ചിത്രത്തിലൂടെയായിരുന്നു അനു അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഒരു ഇന്ത്യൻ പ്രണയകഥ, അനാർക്കലി എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്താണ് നായികാ പദവിയിലെത്തുന്നത്.പത്തുതല(തമിഴ്), വാതിൽ എന്നീ സിനിമകളാണ് അനുവിന്റെ അവസാനമായി ഇറങ്ങിയത്.
അമ്മ രേണുകയുടെ ജന്മദിനത്തിൽ താരം പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. അനുവും അനിയത്തി അനു സോനാരയും അമ്മയ്ക്ക് ഒപ്പം ഇരിക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. ''ഹാപ്പി ബർത്ത് ഡേ മമ്മി'', എന്നെഴുതിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെയായി അനുവിന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കമന്റ് ഇട്ടിരിക്കുന്നത്.
Next Story