- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാലിബന്റെ ഹിന്ദി പതിപ്പിൽ മോഹൻലാലിന് വേണ്ടി ശബ്ദം കൊടുത്തത് അനുരാഗ് കശ്യപ്
കൊച്ചി: ലിജോ-ലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ദിവസങ്ങൾ മാത്രമാണ് ചിത്രത്തിന്റെ റിലീസിന് ബാക്കിയുള്ളത്. അതിനിടെ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു വാർത്ത എത്തുകയാണ്. വാലിബന്റെ ഹിന്ദി പതിപ്പിൽ മോഹൻലാലിനു വേണ്ടി ശബ്ദം നൽകിയത് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ്.
മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. സിനിമ കണ്ട് ഇഷ്ടപ്പെട്ടതിനു ശേഷമാണ് ഡബ്ബ് ചെയ്യാമെന്ന് അനുരാഗ് കശ്യപ് സമ്മതിച്ചത് എന്നാണ് മോഹൻലാൽ പറയുന്നത്. ഇങ്ങനെയൊരു ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുകയായിരുന്നു.
അനുരാഗ് കശ്യപ് ആണ് ഇത് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തിരിക്കുന്നത്. എന്റെ കഥാപാത്രത്തിന് വോയ്സ് കൊടുത്തിരിക്കുന്നത് അദ്ദേഹമാണ്. അതുകൊടുക്കണോ എന്ന് തീരുമാനിക്കാനായി അദ്ദേഹം ഈ സിനിമ കണ്ടു. അദ്ദേഹവും നമ്മുടെ ഡയറക്ടറും കൂടി എന്നെ ഒരുമിച്ച് വിളിച്ചു. വളരെ സന്തോഷത്തോടെ ഞാൻ ഈ സിനിമ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ സിനിമയുടെ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ വലിയ സന്തോഷമെന്നാണ് പറഞ്ഞത്. ഇങ്ങനെ ഒരു ചിത്രം ഞാൻ കണ്ടിട്ടില്ല.- മോഹൻലാൽ പറഞ്ഞു.
ജനുവരി 25നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർക്കൊപ്പം ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും മലൈക്കോട്ടൈ വാലിബനിൽ അണിനിരക്കുന്നുണ്ട്.