- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റിദ്ധരിക്കപ്പെട്ട ഫിലിംമേക്കർ, അനിമൽ രണ്ടുവട്ടം കണ്ടു
മുംബൈ: ബോളിവുഡിനെ ബോക്‌സോഫീസിൽ ഉണർത്തിയ ചിത്രങ്ങളിൽ ഒന്നാണ് 'അനിമൽ'. സന്ദീപ് റെഡ്ഡി വംഗയൊരുക്കിയതാണ് ഈ ചിത്രം. എന്നാൽ, സിനിമയിൽ സ്ത്രീവിരുദ്ധത ആരോപിച്ചു വംഗക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങളും എത്തിയിരുന്നു. ഇതിനിടെ അനിമൽ സംവിധായകനെ പുകഴ്‌ത്തി രംഗത്തെത്തിയിക്കിയാണ് അനുരാഗ് കശ്യപ്. നിലവിൽ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന ഫിലിംമേക്കർ സന്ദീപ് റെഡ്ഡി വംഗയാണെന്ന് കശ്യപ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ന്ദീപ് റെഡ്ഡി വംഗയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും അനുരാഗ് കശ്യപ് പങ്കുവെച്ചു. 'നിലവിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട, അധിക്ഷേപിക്കപ്പെട്ട, വിലയിരുത്തപ്പെട്ട ഫിലിംമേക്കറാണ് സന്ദീപ്. എന്നെ സംബന്ധിച്ചിടത്തോളം അവൻ ഏറ്റവും സത്യസന്ധനും ദുർബലനും സ്നേഹനിധിയുമായ മനുഷ്യനാണ്. അവനെക്കുറിച്ചോ അവന്റെ സിനിമയെക്കുറിച്ചോ മറ്റുള്ളവർ എന്ത് ചിന്തിച്ചാലും ഞാൻ അത് കാര്യമാക്കുന്നില്ല. എനിക്ക് ആ മനുഷ്യനെ കാണാൻ ആഗ്രഹമുണ്ടായിരുന്നു, എനിക്ക് അദ്ദേഹത്തോട് ചോദ്യങ്ങളുണ്ടായിരുന്നു.
ഞാൻ രണ്ടുതവണ കണ്ട അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ച് ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകി. ക്ഷമയോടെയിരിക്കുന്നതിനും താങ്കളായി തന്നെ നിലകൊള്ളുന്നതിനും നന്ദി. ഞാൻ ആദ്യമായി "അനിമൽ" കണ്ടിട്ട് 40 ദിവസങ്ങളും രണ്ടാമത് കണ്ടിട്ട് 22 ദിവസങ്ങളുമായി.
ദീർഘകാലത്തിനിടെ ഹിന്ദി സിനിമ കണ്ട വലിയൊരു ഗെയിം ചേഞ്ചറാണ് അദ്ദേഹം. ആ സിനിമയുണ്ടാക്കിയ സ്വാധീനം (നല്ലതാണെങ്കിലും മോശമാണെങ്കിലും) നിഷേധിക്കാനാവില്ല. സന്ദീപിനൊപ്പം നല്ലൊരു സായാഹ്നം ചെലവഴിച്ചു', അനുരാഗ് കശ്യപ് കുറിച്ചു. ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് 'അനിമൽ' നിർമ്മിച്ചിരിക്കുന്നത്. ഹിന്ദിക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരിക്കുന്നു.