- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശരിക്കും സന്തോഷം... ശരിക്കും അഭിമാനം...; ഫീനിക്സ് സിനിമയ്ക്ക് ആശംസകളുമായി നടൻ ചന്തുവിനെ ചേർത്തുപിടിച്ച് അനുശ്രീ
കോഴിക്കോട്: മലയാള സിനിമയിൽ വലിയ അവകാശവാദങ്ങളൊന്നും ഇല്ലാതെയാണ് ഫീനിക്‌സ് എന്ന സിനിമ എത്തിയത്. എന്നാൽ, ഇപ്പോൾ തീയറ്ററിൽ ഓളം തീർക്കുകയാണ് ഈ സിനിമ. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കി വിഷ്ണു ഭരതൻ സംവിധാനം ചെയ്ത 'ഫീനിക്‌സ്'. ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ തിയേറ്ററിൽ തരംഗം സൃഷ്ടിക്കുകയാണ് ഈ സിനിമ.
ഇപ്പോഴിതാ ഈ സിനിമയുടെ ഒരു ഭാഗമായ അനുശ്രീ സിനിമയെയും സുഹൃത്ത് കൂടിയായ നടൻ ചന്തു നാഥനെയും പ്രശംസിച്ച് സോഷ്യൽ മീഡിയ കുറിപ്പെഴുതിയിരിക്കുകയാണ്. ''ശരിക്കും സന്തോഷം... ശരിക്കും അഭിമാനം..ഈ സിനിമയിൽ ഒരു മികച്ച വേഷം ചെയ്തതിന് നമ്മുടെ ഉറ്റ സുഹൃത്തായ ചന്തു ചേട്ടനെ ഓർത്ത് ശരിക്കും ആവേശം.ഇൻഡസ്ട്രിയിലുടനീളമുള്ള എല്ലാവരിൽ നിന്നും മികച്ച പ്രതികരണം
നേടിക്കൊണ്ടിരിക്കുന്ന ഒരു അത്ഭുതകരമായ സിനിമയുടെ ഭാഗമാകുക... ഞങ്ങളുടെ ഗ്യാങ് ലീഡറിന്, ഞങ്ങളുടെ ഉറ്റ സുഹൃത്തിന് അഭിനന്ദനങ്ങൾ... നിങ്ങൾ വളരെ മികച്ചതായിരുന്നു.... അടിപൊളി പെർഫോമൻസ്....നിങ്ങൾ കൂടുതൽ വിജയം നേടും ചന്തു ചേട്ടാ...ഇത് ഒരു തുടക്കം മാത്രമാണ്... നിങ്ങൾക്കും ഫീനിക്സ്-ന്റെ മുഴുവൻ ടീമിനും... വളരെ സന്തോഷവും ആവേശവും തോന്നുന്നു... ഈ ചിത്രം പകർത്തിയത് ലേഡി സൂൂൂൂപ്പർ സ്റ്റാർ അദിതി രവി ...'' എന്നാണ് ചന്തുവിനൊപ്പമുള്ള ചിത്രത്തിന്റെ കൂടെ അനുശ്രീ കുറിച്ചത്.
21 ഗ്രാംസിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചതാണ് 'ഫീനിക്‌സ്'.
കഴിഞ്ഞദിവസം പ്രദർശനത്തിനെത്തിയ ഫീനിക്‌സിനെക്കുറിച്ച് രണ്ടു രീതിയിൽ പറയാം, പ്രണയത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഒരു ഹൊറർ സിനിമ അതല്ലെങ്കിൽ ഹൊറർ കഥയുടെ പശ്ചാത്തലത്തിൽ പറയുന്ന ഒരു പ്രണയ സിനിമ. ''ചെറിയ സിനിമയാണെങ്കിലും മികച്ച സാങ്കേതിക പ്രവർത്തകരെ അണിനിരത്തി മാക്സിമം തീയറ്റർ എക്സ്പീരിയൻസിന് മുൻഗണന കൊടുത്താണ് ചിത്രം ഞങ്ങൾ ഒരുക്കിയിട്ടുള്ളത്...'' സിനിമയെക്കുറിച്ച് മുൻപ് മിഥുൻ മാനുവൽ തോമസ് പറഞ്ഞത് ഇങ്ങനെയാണ്.