കൊച്ചി: മലയാള സിനിമ പ്രേക്ഷകർക്ക് ഏറെയിഷ്ട്മുള്ള താരമാണ് അനുശ്രീ. അഭിനയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അനുശ്രീക്ക് എപ്പോഴും കഴിഞ്ഞിട്ടുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോ വേദിയിൽ നന്നാണ് അവർ സിനിമയിൽ എത്തിയതും ശോഭിച്ചു തുടങ്ങിയതും. സംവിധായകൻ ലാൽ ജോസ് ഡയമണ്ട് നനെക്ലേസ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് കൈപ്പിടിച്ച് കയറ്റിയ അനുശ്രീ പിന്നീട് മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി വളർന്നു. ആ സിനിമയിലെ രാജശ്രീ എന്ന കഥാപാത്രത്തിന് വലിയ ജനപ്രീതിയായിരുന്നു ലഭിച്ചത്.

തനിക്ക് ലാൽജോസ് എന്ന സംവിധായകനോടുള്ള കടപ്പാട് എത്രത്തോളം വലുതാണെന്നു അനുശ്രീ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അതുപോലെ തന്നെ ജീവിതത്തിൽ ദൈവീക ഇടപെടൽ നടത്തിയൊരാൾ കൂടിയുണ്ടെന്ന് പറഞ്ഞ്ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ലാൽ ജോസിനെ കുറിച്ചും ദിലീപിനെ പറ്റിയും പങ്കുവെച്ചത്.

'ഈ ലോകം എനിക്ക് പരിചയപ്പെടുത്തിയ രണ്ട് മികച്ച വ്യക്തികൾ... എന്നെന്നും എനിക്ക് ഏറ്റവും മികച്ച രണ്ട് ആളുകളായി ഇവർ തുടരും.
ആദ്യം ലാൽജോസ് സർ...ഞാൻ ഇവിടെയുള്ളതിന്റെ ഒരേയൊരു കാരണം... എന്റെ പേരും പ്രശസ്തിയും എല്ലാം ഞാൻ ആസ്വദിക്കുന്നു... എന്റെ ഈ ഗുരുനാഥനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. അദ്ദേഹം എന്നെ ഡയമണ്ട് നെക്ലേസിലേക്ക് കാസ്റ്റ് ചെയ്ത ദിവസം എന്റെ കുടുംബത്തിൽ എല്ലാ കാര്യങ്ങളും മാറി. ആദ്യ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം 360 ഡിഗ്രിയിൽ തിരിയുകയായിരുന്നു. കലാമണ്ഡലം രാജശ്രീ ഇപ്പോഴും ജനങ്ങളുടെ ഹൃദയത്തിൽ ശക്തമായിട്ടുണ്ട്. ലാൽ ജോസ് സാറിന്, എന്റെ ഹൃദയത്തിൽ മാത്രമല്ല, എന്റെ മുഴുവൻ കുടുംബത്തിന്റെയും ചിന്തകളിലും പ്രാർത്ഥനകളിലും നിങ്ങൾ ഉണ്ടായിരിക്കും...'

അടുത്തത് ദിലീപേട്ടൻ....എന്റെ ജീവിതത്തിലെ അടുത്ത ദൈവിക ഇടപെടലാണ്. എനിക്ക് എപ്പോഴും ചന്ദ്രേട്ടാ.. എന്ന് വിളിക്കാം. ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിപ്പിച്ച ഏറ്റവും യഥാർത്ഥ മനുഷ്യനാണ് അദ്ദേഹം. ഒരു സുഹൃത്ത് എന്ന നിലയിൽ എല്ലായിപ്പോഴും അദ്ദേഹം അവിടെയുണ്ട്. അദ്ദേഹം ചെയ്തു തന്ന സഹായത്തിന് പരിതികളില്ല. എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ സമ്മാനമായിരുന്നു ചന്ദ്രേട്ടൻ.

എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് വ്യക്തികൾക്കൊപ്പം ഒരുമിച്ച് ഫോട്ടോ എടുക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്... ' എന്നാണ് ഇവർക്കൊപ്പമുള്ള ചിത്രത്തിന്റെ കൂടെ അനുശ്രീ കുറിച്ചത്. ലാൽ ജോസിനും ദിലീപിനുമൊപ്പം നിലത്ത് ഇരിക്കുന്ന ചിത്രമാണ് അനുശ്രീ പങ്കുവെച്ചത്.