- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും, പ്രാർത്ഥന കൊണ്ടും തിരിച്ചുവന്നു'; അപർണ ഗോപിനാഥിന് സംഭവിച്ചത് എന്താണ് എന്നു ചോദിച്ചവർക്ക് മറുപടിയുമായി നടി
കൊച്ചി: ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു അപർണ ഗോപിനാഥ്. ശക്തമായ വേഷത്തിലൂടെയാണ് താരം മലയാള പ്രക്ഷകരുടെ ശ്രദ്ധനേടുന്നത്. എന്നാൽ, കുറച്ചുനാളായി സിനിമയിൽ സജീവമായരുന്നില്ല നടി. അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. പ്രതിസന്ധി ഘട്ടം പിന്നിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തി എന്ന് അർത്ഥം വരുന്നതായിരുന്നു പോസ്റ്റുകൾ.
'തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും, പ്രാർത്ഥന കൊണ്ടും തിരിച്ചുവന്നു' എന്നാണ് ഒരു പോസ്റ്റിൽ താരം കുറിച്ചത്. 'പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി, ദൈവത്തിന് നന്ദി'- എന്നായിരുന്നു മറ്റൊരു പോസ്റ്റ്. ഇതോടെ താരത്തിന് എന്തെങ്കിലും അസുഖമാണോ എന്നും അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചുകൊണ്ട് നിരവധി ആരാധകരാണ് എത്തിയത്. ഇപ്പോൾ ആരാധകർക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഞാൻ സുഖമായി സന്തോഷത്തോടെയിരിക്കുന്നു. അങ്ങനെയല്ല എന്ന് ചിന്തിച്ച് എനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവര്ക്കും നന്ദി. ഇവിടെ എല്ലാം ഓക്കേ ആണ്.- എന്നാണ് അപർണ കുറിച്ചത്. കൂടാതെ മുൻപ് നൽകിയ അടിക്കുറിപ്പുകളിൽ താരം മാറ്റം വരുത്തുകയും ചെയ്തു. എബിസിഡി എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായാണ് അരങ്ങേറ്റം കുറിച്ചത്. മുന്നറിയിപ്പ്, ചാർലി, ഗ്യാങ്സ്റ്റർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2019 ൽ റിലീസ് ചെയ്ത സേഫ് എന്ന സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
മറുനാടന് ഡെസ്ക്