മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാൻ വീണ്ടും വിവാഹിതനായി. മേക്കപ്പ് ആർട്ടിസ്റ്റ് ഷുറാ ഖാനാണ് വധു. സഹോദരി അർപ്പിത ഖാന്റെ മുംബൈയിലെ വസതിയിൽവച്ചായിരുന്നു നിക്കാഹ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

വിവാഹ ചിത്രങ്ങൾ അർബാസ് ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ജീവിതത്തിൽ ഒന്നായി എന്നായിരുന്നു അടിക്കുറിപ്പ്. നടന് ആശംസയുമായ സിനിമ ലോകവും ആരാധകരും എത്തിയിട്ടുണ്ട്.

അർബാസ് ഖാന്റെ രണ്ടാം വിവാഹമാണിത്. നടിയും നർത്തികയുമായ മല്ലൈക അറോറയാണ് ആദ്യ ഭാര്യ. 1998 ൽ വിവാഹിതരായ ഇവർ നീണ്ട 19 വർഷത്തിന് ശേഷം 2017 ൽ വേർപിരിഞ്ഞു. ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. പിതാവ് അർബാസ് ഖാന്റെ നിക്കാഹിൽ അർഹാനും പങ്കെടുത്തിരുന്നു. ഷുറാ ഖാനും മകനുമൊപ്പമുള്ള ചിത്രങ്ങൾ അർബാസ് ഖാൻ പങ്കുവെച്ചിരുന്നു.