കൊച്ചി: 'എന്റെ മാനസപുത്രി' എന്ന സീരിയലിലെ വില്ലത്തി വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അർച്ചന സുശീലൻ. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും നേടിയെടുത്ത ഗ്ലോറിയ എന്ന കഥാപാത്രമായിട്ടാണ് അർച്ചന തിളങ്ങി നിന്നത്. അതിനുശേഷം നിരവധി വേഷങ്ങൾ ചെയ്തുവെങ്കിലും ഗ്ലോറിയയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലും അർച്ചന എത്തിയിരുന്നു. പൊതുവെ വില്ലത്തി വേഷങ്ങളിൽ മാത്രം എത്തുന്ന അർച്ചനയെ അടുത്തറിയാൻ പ്രേക്ഷകർക്ക് ഷോയിലൂടെ സാധിച്ചു. അടുത്തിടെയാണ് താനൊരു അമ്മയാവാൻ പോവുകയാണെന്നുള്ള സന്തോഷം താരം പങ്കുവെച്ചത്. ഭർത്താവിനൊപ്പം ചേർന്ന് നിൽക്കുന്ന ഫോട്ടോയും പങ്കിട്ടിരുന്നു.ഇപ്പോഴിതാ ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അർച്ചന.

താരങ്ങളുൾപ്പെടെ നിരവധി പേർ താരത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. കുഞ്ഞതിഥിയെ കാണാനായി കാത്തിരിക്കുന്നുവെന്നായിരുന്നു മൃദുലയുടെ കമന്റ്. വീണയും ആര്യയും അർച്ചനയ്ക്ക് ആശംസ അറിയിച്ചിരുന്നു.