കൊച്ചി: വളരെ ചുരുങ്ങിയ കാലംകൊണ്ടു മലയാളം സിനിമയിൽ വേരുറപ്പിച്ച നടനാണ് അർജുൻ അശോകൻ. തന്റെ ബാല്യകാല സുഹൃത്തായ നിഖിത ഗണേശിനെയാണ് അർജുൻ വിവാഹം പെയ്തത്. ഇപ്പോഴിതാ അർജുനും നിഖിതയും തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. അർജുന് ആശംസകൾ അറിയിച്ച് നിഖിത പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

'' ഹാപ്പി 5 മൈ റോക്ക്, എന്റെ വിശ്വാസത്തിന്, എന്റെ ഏറ്റവും വലിയ സന്തോഷത്തിനും ശക്തിക്കും ആശംസകൾ. നമ്മൾ ഒരുമിച്ചാണ് വളർന്നത്. നമ്മൾ ചിരിച്ചത്, കരഞ്ഞത്, ജീവിത്തിലെ ഉയർച്ച താഴ്ചകൾ നേരിട്ടത് എല്ലാം ഒരുമിച്ചായിരുന്നു. ഇതിൽ നിന്നൊക്കെ നമ്മൾ ഇന്ന് കെട്ടിപ്പടുത്ത ജീവിതത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഏറ്റവും നല്ല ഭർത്താവായിരിക്കുന്നതിന്, നമ്മുടെ സ്നേഹമായ അൻവി മോൾക്ക് നല്ല അച്ഛനായിരിക്കുന്നതിനൊക്കെ ഞാൻ നിന്നോട് നന്ദി പറയുന്നു'' നിഖിത എഴുതി. താജ്മഹലിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങളാണ് നിഖിത പങ്കുവെച്ചത്.

2018 ലായിരുന്നു എറണാകുളം സ്വദേശിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിതയുമായുള്ള അറജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അൻവി എന്നൊരു മകളുണ്ട് ഇവർക്ക്.

സൗബിൻ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ബിടെക്, വരത്തൻ, മന്ദാരം, ജൂൺ, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.