- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ചീയോതി വിളക്കുകട്ട കള്ളന്റെ കഥ'; അമ്പരപ്പിക്കാൻ വിവിധ ഗെറ്റപ്പുകളിൽ ടൊവിനോ തോമസ്; പ്രതീക്ഷകളുണർത്തി എആർഎം ടീസർ പുറത്ത്
കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന അജയന്റെ രണ്ടാം മോഷണം(എആർഎം). ഇപ്പോൾ ആരാധകരെ ഒന്നാകെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ ടീസർ പുറത്തെത്തിയിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്.
ബോളിവുഡ് താരം ഹൃത്വിക് റോഷൻ, കന്നഡ താരം രക്ഷിത് ഷെട്ടി, തെലുങ്ക് നടൻ നാനി, തമിഴ് നടൻ ആര്യ, സംവിധായകൻ ലോകേഷ് കനകരാജ്, നടൻ പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ടീസർ പുറത്തിറക്കിയത്. സൂപ്പർ ആക്ഷൻ രംഗങ്ങളോടുകൂടി അതിഗംഭീരമായ വിഷ്വൽ ട്രീറ്റായിരിക്കും ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന.
വൻ മേക്കോവറിലാണ് ടൊവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എആർഎം മലയാള സിനിമയിൽ നിന്നുള്ള ആദ്യ ഗ്ലോബൽ റിലീസായിരിക്കും. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
മൂന്ന് കാലഘട്ടങ്ങളിലൂടെ ആണ് ചിത്രത്തിന്റെ കഥ പറയുന്നത്. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 60 കോടി മുതൽ മുടക്കിൽ ത്രിഡിയിലാണ് ഒരുങ്ങുന്നത്. പൂർണമായും 3 ഡിയിൽ ചിത്രീകരിച്ച സിനിമ 5 ഭാഷകളിലായി പുറത്ത് വരും.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗ്ഗീസ്, ശിവജിത്ത് പത്മനാഭൻ, റോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദിപു നൈനാൻ തോമസാണ്. കോ പ്രൊഡ്യൂസർ ജിജോ കവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോക്ടർ വിനീത് എം.ബി. ഛായാഗ്രഹണം ജോമോൻ ടി. ജോൺ.




