- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 വർഷത്തെ ദാമ്പത്യം, രജിസ്റ്റർ മാര്യേജ് ചെയ്ത് നടൻ അർഷാദ് വാർസിയും ഭാര്യയും
മുംബൈ: വാലന്റൈൻസ് ദിനത്തിൽ 25ാം വിവാഹ വാർഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് നടൻ അർഷാദ് വാർസിയും ഭാര്യ മരിയ ഗൊരെട്ടിയും. ഇത്തവണത്തെ വിവാഹവാർഷികം ഇരുവർക്കും കുറച്ച് സ്പെഷ്യലാണ്. ദാമ്പത്യത്തിന്റെ 25 വാർഷികത്തിൽ രജിസ്റ്റർ വിവാഹം ചെയ്തിരിക്കുകയാണ് ദമ്പതികൾ.
1999 ഫെബ്രുവരി 14നാണ് അർഷാദും മരിയയും വിവാഹിതരാവുന്നത്. ക്രിസ്റ്റ്യൻ, മുസ്ലിം മതാചാരപ്രകാരമായിരുന്നു വിവാഹം. എന്നാൽ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രതിസന്ധി ഒഴിവാക്കാനാണ് ഈ തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് താരം പറഞ്ഞത്.
ഇതേക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിരുന്നു. പക്ഷേ ഇത് ഇത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് ആലോചിച്ചിരുന്നില്ല. പക്ഷേ സ്വത്തിന്റെ കാര്യം വരുമ്പോഴും നമ്മൾ മരിച്ചുപോയാലും എല്ലാം ഇത് പ്രധാനമാണെന്ന് മനസിലാക്കി.- അർഷാദ് പറഞ്ഞു. ഒരേ ആളെ തന്നെ മൂന്നു പ്രാവശ്യം താൻ വിവാഹം ചെയ്തു എന്നായിരുന്നു മരിയയുടെ പ്രതികരണം. സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരമാണ് ഇരുവരും വിവാഹിതരായത്.