ർത്തകിയായും അഭിനേത്രിയായും മലയാളി മനസുകളിൽ ഇടംനേടിയ നടിയാണ്  ആശ ശരത്. അമ്മ കലാമണ്ഡലം സുമതിയുടെ മകൾകൂടിയായ ആശയും മകൾ ഉത്തരയും പല വേദികളിലും ഒന്നിച്ച് നൃത്തരൂപവുമായി എത്താറുണ്ട്. എന്നാൽ ഇക്കളിഞ്ഞ ദിവസം ആശ ശരത്തിനൊപ്പം അമ്മ കലാമണ്ഡലം സുമതിയും മകൾ ഉത്തരയും വേദിയിലെത്തിയപ്പോൾ മൂന്ന് തലമുറകളാണ് ഒന്നിച്ചത്. പെരുമ്പാവൂർ ശ്രീധർമ്മശാസ്താവ് ക്ഷേത്രത്തിൽ ആണ് മൂന്നു തലമുറ ഒന്നിച്ചെത്തി നൃത്തം അവതരിപ്പിച്ചത്, ഇതിന്റെ വീഡിയോ താരം തന്നെ പങ്കിട്ടിരിക്കുകയാണ്. 

അമ്മ നൃത്ത ലോകത്തെത്തിയതിന്റെ 60-ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരുമ്പാവൂർ ശ്രീധർമ്മശാസ്താവ് ക്ഷേത്രത്തിൽ മൂന്നു തലമുറ ഒന്നിച്ചെത്തി നൃത്തം അവതരിപ്പിച്ചത്.. ആശയും അമ്മ സുമതിയും മകൾ ഉത്തരയും ഒന്നിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ആശ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. ഈയടുത്താണ് ആശയുടെ മൂത്തമകൾ ഉത്തര വിവാഹിതയായത്. ഉത്തരയുടെ ഭർത്താവ് ആദിത്യൻ നൃത്തം കാണാനായി സദസ്സിലുണ്ടായിരുന്നു.

ആശയും മകൾ ഉത്തരയും ഒരുമിച്ച് 'ഖെദ' എന്ന ചിത്രവും ചെയ്തിരുന്നു. ഫ്രൈഡെ, കർമ്മയോധ, അർദ്ധനാരി, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ദൃശ്യ'ത്തിലൂടെയാണ് ആശയുടെ കരിയർ ഗ്രാഫ് ഉയരുന്നത്.

കുങ്കുമപ്പൂവ്' എന്ന സീരിയലിലൂടെ സുപരിചിതയായി മാറിയ താരം പിന്നീടാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സിനിമയിൽ സജീവമായ ആശ നൃത്തദേവികളിലും നിറഞ്ഞു നിൽക്കുന്ന താരമാണ്. പതിനെട്ടാം വയസ്സിൽ വിവാഹിതയായ ആശ, ഭർത്താവ് ശരത്തിനൊപ്പം ദുബായിലെത്തിയ ശേഷം നൃത്ത വിദ്യാലയം തുടങ്ങി.