- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരോഗ്യം സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു; ഐശ്വര്യറായിയുടെ മകൾ ഹൈക്കോടതിയിൽ

X
ഐശ്വര്യറായി,
ന്യൂഡൽഹി: മാധ്യമങ്ങൾ തന്റെ ആരോഗ്യത്തെ കുറിച്ച് വ്യാജ വിവരങ്ങൾ നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടള ഐശ്വര്യറായിയുടെ മകൾ ആരാധ്യ ബച്ചൻ കോടതിയിൽ. ഒരു യൂട്യൂബ് ചാനൽ തന്റെ ആരോഗ്യം സംബന്ധിച്ച് വ്യാജ വാർത്തകളാണ് നൽകുന്നത്. താൻ പ്രായപൂർത്തിയാകാത്ത കുട്ടിയായതിൽ ഇത്തരം വാർത്തകൾ നൽകുന്നതിൽ നിന്ന് ചാനലിനെ തടയണം എന്നാണ് ആരാധ്യയുടെ ആവശ്യം.
ചാനലിനെതിരെ ഡൽഹി ഹൈക്കോടതിയെയാണ് ആരാധ്യ സമീപിച്ചിരിക്കുന്നത്. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളായ ആരാധ്യക്ക് 11 വയസാണ്. യൂ ട്യൂബ് ചാനലിൽ വന്നിരിക്കുന്ന തന്നെ കുറിച്ചുള്ള 10 കണ്ടന്റുകൾ ഒഴിവാക്കണമെന്നാണ് ആരാധ്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഡൽഹി ഹൈക്കോടതി ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.
Next Story

