- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവനടൻ അശ്വിൻ ജോസ് വിവാഹിതനായി, വധു ഫെബ; 11 വർഷമായി ഞങ്ങൾ കാത്തിരുന്നത് ഈ ഒരു നിമിഷത്തിനു വേണ്ടി ആയിരുന്നുവെന്ന് നടന്റെ കുറിപ്പ്
കൊച്ചി: യുവനടൻ അശ്വിൻ ജോസ് വിവാഹിതനായി. അടൂർ സ്വദേശിയായ ഫേബ ജോൺസൺ ആണ് വധു. 11 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ഒന്നായത്. അശ്വിൻ നായകനായി എത്തിയ അനുരാഗം തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് താരത്തിന്റെ വിവാഹം.
അശ്വിൻ തന്നെയാണ് വിവാഹവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 11 വർഷമായി ഞങ്ങൾ കാത്തിരുന്നത് ഈ ഒരു നിമിഷത്തിനു വേണ്ടി ആയിരുന്നു അങ്ങനെ ഒഫീഷ്യലി ഫെബ എന്റെ ഭാര്യ ആയി ഞാൻ അവളുടെ ഭർത്താവും- എന്ന കുറിപ്പിലാണ് താരം വിവാഹചിത്രം പങ്കുവച്ചത്. ബുധനാഴ്ചയായിരുന്നു ഇവരുടെ വിവാഹം. നടി ഗൗരി ജി. കിഷൻ, സംവിധായകൻ ജോണി ആന്റണി ഉൾപ്പെടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീൻ സിനിമയിലൂടെയാണ് അശ്വിൻ സിനിമയിലേക്ക് എത്തുന്നത്. ആൻ ഇന്റർനാഷ്‌നൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അശ്വിൻ അഭിനയിച്ചിട്ടുണ്ട്. അശ്വിൻ ജോസ് നായകനായി അഭിനയിച്ച കളർപടം എന്ന ഷോർട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.




