- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരാധകർ വളഞ്ഞു; ചന്ദനക്കുട നേർച്ചയ്ക്കെത്തിയ എആർ റഹ്മാൻ മടങ്ങിയത് ഓട്ടോയിൽ
ചെന്നൈ: തടിച്ചുകൂടിയ ആരാധകരിൽ നിന്ന് ഓട്ടോയിൽ കയറി രക്ഷപ്പെട്ട് സംഗീതജ്ഞൻ എആർ റഹ്മാൻ. അണ്ണാശാല ഹസ്രത്ത് സയ്യിദ് മൂസ ഷാ ഖാദിരി ദർഗയിലെ ചന്ദനക്കുട നേർച്ചയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവമുണ്ടായത്.
മാസ്ക് ധരിച്ചാണ് റഹ്മാൻ നേർച്ചയിൽ പങ്കെടുക്കാൻ എത്തിയത്. പ്രാർത്ഥനകൾ നടത്തിയ ശേഷം റഹ്മാൻ പുറത്തിറങ്ങുന്നതും കാത്ത് വൻ ജനക്കൂട്ടമാണ് ദർഗയ്ക്കു പുറത്തുണ്ടായിരുന്നത്. ആരാധകർക്കിടയിലൂടെ സ്വന്തം കാറിനടുത്ത് എത്താൻ ബുദ്ധിമുട്ടായതിനാൽ താരം ഓട്ടോ വിളിക്കുകയായിരുന്നു.
റഹ്മാൻ കയറിയ ഓട്ടോയെ നിരവധി പേരാണ് പിന്തുടർന്നത്. ഓട്ടോയിൽ കുറച്ചു ദൂരം മുന്നോട്ടു പോയതിനു ശേഷമാണ് താരം തന്റെ കാറിലേക്ക് കയറിയത്. അണ്ണാശാല ദർഗയിലെ ചന്ദനക്കുട നേർച്ചയിൽ വർഷങ്ങളായി അദ്ദേഹം പങ്കെടുക്കാറുണ്ട്.
മറുനാടന് ഡെസ്ക്
Next Story