തിരുവനന്തപുരം: കാൻ ചലച്ചിത്ര മേളയിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സിനിമ മാറിയപ്പോൾ അഭിനിമാക്കാൻ അസീസ് നെടുമങ്ങാടിനും വകയുണ്ട്. ചിത്രത്തിൽ മലയാളി ഡോക്ടറുടെ റോളിലാണ് താരം എത്തിയത്. എന്നാൽ ചിത്രം കാൻ ഫെസ്റ്റിവലിൽ എത്തിയപ്പോൾ സിനിമാസംഘത്തിനൊപ്പം പോകാനുള്ള ക്ഷണം താരം നിരസിക്കുകയായിരുന്നു.

ചിത്രത്തിൽ മലയാളി ഡോക്ടറുടെ റോളിലാണ് താരം എത്തിയത്. സായിപ്പന്മാർ വന്ന് ഇംഗ്ലീഷിൽ വല്ലതും ചോദിച്ചാൽ ബബ്ബബ്ബ അടിക്കുമെന്ന് പറഞ്ഞാണ് അസീസ് ക്ഷണം നിരസിച്ചത്. ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തുകൊണ്ട് എത്തിയ ഹിന്ദി ഫോൺ കോളും അസീസ് കട്ട് ചെയ്യുകയായിരുന്നു. ഫോണെടുത്തപ്പോൾ ഹിന്ദി പറയുന്നതുകേട്ട് കസ്റ്റമർ കെയറിൽ നിന്നാകും എന്ന് വിചാരിച്ചാണ് കോൾ കട്ട് ചെയ്തത്. സിനിമയിൽ അഭിനയിച്ചു കഴിഞ്ഞപ്പോഴിതാ കാനിൽ പുരസ്‌ക്കാരം നേടിയ ആദ്യ ചിത്രവുമായി.

ചിത്രത്തിൽ ഡോ. മനോജ് എന്ന കഥാപാത്രത്തെയാണ് അസീസ് അവതരിപ്പിച്ചത്. കനി കുസൃതിയുടെ നഴ്സ് പ്രഭ എന്ന കഥാപാത്രത്തെ പ്രണയിക്കുന്ന നഴ്സായാണ് താരം എത്തിയത്. പുതുതായി മുംബൈയിലേക്ക് എത്തിയ മലയാളി ഡോക്ടറുടെ കഥാപാത്രമായതിനാൽ തനിക്ക് മാത്രം പറയാവുന്ന ഹിന്ദി മതിയായിരുന്നു അവർക്ക് എന്നാണ് അസീസ് പറയുന്നത്.