- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സന്തോഷിക്കാൻ ഇതൊക്കെ മതി! എലിസബത്തിനൊപ്പമുള്ള വീഡിയോയുമായി ബാല; ഏറ്റെടുത്തു ആരാധകർ
കൊച്ചി: ആശുപത്രി വാസത്തിന് ശേഷം വീണ്ടും സൈബറിടത്തിൽ സജീവമായി നടൻ ബാല. ബാലയുടെ ഭാര്യ എലിസബത്ത് ഉദയനും പ്രേക്ഷകർക്ക് പരിചിതയാണ്. അസുഖമൊക്കെ മാറി പഴയത് പോലെ ആരോഗ്യവാനായി ബാല തിരിച്ച് വരുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങൾ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. വിശ്രമം കഴിഞ്ഞ് ഉടനെ തന്നെ ഞാൻ എത്തുമെന്ന് ബാലയും വ്യക്തമാക്കിയിരുന്നു. ജോലിയിൽ നിന്നും ലീവെടുത്ത് ബാലയുടെ കൂടെയുണ്ട് എലിസബത്ത്. ഇപ്പോഴിതാ പുറത്ത് പോയി ഭക്ഷണം കഴിക്കുന്ന വീഡിയോയുമായെത്തിയിരിക്കുകയാണ് ഇരുവരും.
ഇന്നെന്തായാലും നല്ല ഭക്ഷണം കഴിച്ചിട്ട് തന്നെ കാര്യമെന്നായിരുന്നു ബാലയുടെ കമന്റ്. താൻ കഴിക്കുന്ന ഭക്ഷണം ഏതൊക്കെയാണെന്നും ബാല പറഞ്ഞിരുന്നു. എലിസബത്ത് എന്താണ് കഴിക്കുന്നതെന്ന് കാണിക്കാൻ ശ്രമിച്ചപ്പോൾ കൈവെച്ച് പ്ലേറ്റ് മറയ്ക്കുകയായിരുന്നു എലിസബത്ത്. ഫ്രൈഡ് റൈസും ന്യൂഡിൽസും നല്ല കോമ്പിനേഷനാണെന്നായിരുന്നു എലിസബത്തിന്റെ കമന്റ്. നിരവധി പേരായിരുന്നു ഇവരുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.
ജീവിതം സന്തോഷമാക്കാൻ വേറൊരു ലഹരിയുടെയും ആവശ്യമില്ല. കുടുംബത്തോടൊപ്പവും നല്ല സുഹൃത്തുക്കളോടൊപ്പമൊക്കെ അഞ്ച് മിനുട്ട് ഇരുന്ന് ഇത് പോലെയൊക്കെ ജീവിച്ചാൽ മതി. ഈ വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞു ഒത്തിരി സന്തോഷം. സന്തോഷത്തോടെ ജീവിതം മുന്നോട്ട്. ബാലയെ ഇങ്ങനെ കാണുമ്പോൾ ഒത്തിരി സന്തോഷം. എന്നും ഇങ്ങനെ വേണം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. ഈ സമയത്ത് ജങ്ക് ഫുഡ് ഒഴിവാക്കാമായിരുന്നു. തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്. ബാല ആശുപത്രിയിലാണെന്ന് അറിഞ്ഞത് മുതൽ സങ്കടമായിരുന്നു.
സർജറി കഴിഞ്ഞെന്ന് വ്യക്തമാക്കി ബാല തന്നെ നേരിട്ടെത്തിയപ്പോഴാണ് ആശ്വാസമായതെന്നുള്ള കമന്റുമുണ്ട്. നേരത്തെയും അദ്ദേഹം ആശുപത്രിയിലായിട്ടുണ്ടെന്നും, കുഴപ്പങ്ങളൊന്നുമില്ലാതെ അദ്ദേഹം തിരികെ എത്തുമെന്നുമായിരുന്നു എലിസബത്ത് പ്രതികരിച്ചത്. ബാലയുടെ ആരോഗ്യവിവരങ്ങളെക്കുറിച്ച് പറഞ്ഞുള്ള വീഡിയോകളുമായി എലിസബത്ത് എത്തിയിരുന്നു.




