- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എനിക്കും അമൃതയ്ക്കും ഇടയിലെ ബന്ധം പാപ്പു മാത്രം; എന്റെ മകൾക്ക് ഞാനാണ് അച്ഛൻ, അത് ഈ ലോകത്ത് ആർക്കും മാറ്റാൻ പറ്റില്ല; ബാല പറയുന്നു
കൊച്ചി: രോഗാവസ്ഥയിൽ നിന്നും സിനിമയിലേക്ക് തിരച്ചു വരാനുള്ള ശ്രമത്തിലാണ് നടൻ ബാല. കരൾമാറ്റ ശസ്ത്രക്രിയക്ക് ശേഷം, ആരോഗ്യം വീണ്ടടെടുത്ത ബാല, പഴയതുപോലെ സോഷ്യൽ മീഡിയയിലും സജീവമാണ്. കഴിഞ്ഞദിവസം ഭാര്യക്ക് ഒപ്പം ബാല പങ്കുവച്ചിരുന്ന ഒരു വീഡിയോ വൈറലായിരുന്നു. അതിനു പിന്നാലെയാണ് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ബാല നൽകിയ മറുപടി ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്
'എനിക്കും അമൃതയ്ക്കും ഇടയിൽ ഒരു ബന്ധം എന്ന് പറഞ്ഞാൽ അത് പാപ്പു മാത്രമാണ്, അല്ലേ? എന്റെ മകൾക്ക് ഞാൻ ആണ് അച്ഛൻ. അത് ഈ ലോകത്ത് ആർക്കും മാറ്റാൻ കഴിയില്ല. എന്നെ കാണിക്കാതെ എത്ര ഇരുന്നാലും, എത്ര കാലം പാപ്പുവിനെ കാണിക്കാതെ കണ്മുൻപിൽ കൊണ്ടുവരാതെ അടച്ചുവച്ചാലും പാപ്പു എന്റെ മകൾ തന്നെയാണ്. ദൈവത്തിന് പോലും അച്ഛനെയും മകളെയും വേർപിരിക്കാൻ അവകാശം ഇല്ല.
പാപ്പുവിന്റെ കാര്യത്തിൽ മാത്രമാണ്, എനിക്കും അമൃതയ്ക്കും ഇടയിൽ ഒരു ചെറിയ കണക്ഷൻ ഉള്ളത്. ബാക്കിയുള്ള കാര്യങ്ങൾ അവരുടെ പേഴ്സണൽ കാര്യങ്ങൾ ആണ്. അന്നും ഇന്നും എല്ലാ കാര്യത്തിലും അത് റിലേഷൻഷിപ്പിൽ മാത്രമല്ല എല്ലാ കാര്യത്തിലും നല്ലത് ചെയ്താൽ നല്ലതുവരും. മോശം ചെയ്താൽ മോശം വരും'. ബാല പറഞ്ഞു.
മറുനാടന് ഡെസ്ക്