- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഒരു നല്ല വാർത്ത വരാൻ പോകുന്നു'; ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബാല; ആകാംക്ഷയോടെ ആരാധകർ
കൊച്ചി: സൈബറിടത്തിലെ താരമാണ് നടൻ ബാല. വിവാദങ്ങൾ കൊണ്ടും അല്ലാതെയും താരമാകുന്ന വ്യക്തിത്വം. ഭാര്യ എലിസബത്തിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
'ഒരു നല്ല വാർത്ത വരാൻ പോകുന്നു' എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. എന്താണ് ആ വാർത്ത എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. കമന്റ് ബോക്സിലും കാര്യം തിരക്കിയുള്ള ചോദ്യങ്ങളാണ്. താരം ഇതുവരെ എന്താണ് വിശേഷമെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്ഊബർ അജു അലക്‌സും ബാലയും തമ്മിലുള്ള വിവാദങ്ങൾ ഏറെ ചർച്ചയായിരുന്നു. ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് ഇവർ തമ്മിലുള്ള പോരാട്ടം തുടങ്ങിയത്.
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷം' ആണ് ബാലയുടെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തത്.