കൊച്ചി: സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന താരമാണ് ബാല. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് താരത്തിന്റെ പുതിയ വിഡിയോ ആണ്. മുറപ്പെണ്ണ് കോകിലയ്‌ക്കൊപ്പമുള്ള ചിത്രം ഉൾപ്പെടുത്തിക്കൊണ്ടാണ് വിഡിയോ.

കോകിലയെ ചേർത്തു പിടിച്ചു നിൽക്കുന്ന ബാലയെ ആണ് ഫോട്ടോയിൽ കാണുന്നത്. എന്റെ ത്യാഗങ്ങൾ ഒന്നും ഭീരുത്വമല്ല, അത് എന്റെ കൃതജ്ഞതായി പരിഗണിക്കുക, 16 വർഷത്തിനു ശേഷം ഞാൻ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു .അതിന്റെ അർത്ഥം ഞാൻ എന്റെ ഭൂതകാലത്തെ മറക്കുന്നു എന്നാണ്.- എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

പിന്നാലെ നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. എലിസബത്ത് എവിടെ എന്നാണ് എല്ലാവരും ചോദിക്കുന്നത്. കൂടാതെ കോകിലയുമായി വിവാഹനിശ്ചയം കഴിഞ്ഞോ എന്നും ചോദിക്കുന്നവരുണ്ട്. എന്നാൽ ഇതിനൊന്നും താരം മറുപടി നൽകിയിട്ടില്ല.